കേരളത്തില്‍ നടക്കുന്നത് അപ്രഖ്യാപിത യുദ്ധം; ബിജെപി സഹനസമരത്തിലൂടെ നേരിടുമെന്ന് ശ്രീധരന്‍പിള്ള

Published : Oct 28, 2018, 01:59 PM IST
കേരളത്തില്‍ നടക്കുന്നത് അപ്രഖ്യാപിത യുദ്ധം; ബിജെപി സഹനസമരത്തിലൂടെ നേരിടുമെന്ന് ശ്രീധരന്‍പിള്ള

Synopsis

സിപിഎം ആസൂത്രിതമായി ബിജെപി നേതാക്കള്‍ക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തുകയാണ്. സന്ദീപാനന്ദഗിരിയുടെ വീട് അക്രണത്തിൽ ബിജെപിക്ക് പങ്കില്ല. ജനാധിപത്യപരമായി സഹനസമരത്തിലൂടെ ഇതെല്ലാം ബിജെപി നേരിടും.

തിരുവനന്തപുരം: കൊലപ്പുളളികളെ അറസ്റ്റ് ചെയ്യുന്നത് പോലെയാണ് ബിജെപിക്കാരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. രാഹുൽ ഈശ്വരനെ അറസ്റ്റ് ചെയ്യുന്നതിനെ അപലപിക്കുന്നു. കേരളത്തില്‍ അപ്രഖ്യാപിത യുദ്ധമാണ് നടക്കുന്നത്. ബിജെപി ഇിതിനെ സഹനസമരത്തിലൂടെ നേരിടുമെന്ന് ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് പറഞ്ഞു.

സിപിഎം ആസൂത്രിതമായി ബിജെപി നേതാക്കള്‍ക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തുകയാണ്. സന്ദീപാനന്ദഗിരിയുടെ വീട് അക്രണത്തിൽ ബിജെപിക്ക് പങ്കില്ല. ജനാധിപത്യപരമായി സഹനസമരത്തിലൂടെ ഇതെല്ലാം ബിജെപി നേരിടും. ഒക്ടോബര്‍ 30ന് പൊലീസ് ഹെഡ് ക്വാട്ടർസിൽ പ്രസിഡന്റ് ഉപവാസമിരിക്കും. നവംബര്‍ 2നു പ്രവർത്തകർ അർപ്പണ പ്രതിജ്ഞ നടത്തും. നവംബര്‍ 8 മുതൽ 13 വരെ കാസർഗോഡ് മുതൽ പത്തനംതിട്ട വരെ രഥയാത്ര നടത്തുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു, സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്
ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം