ശബരിമല തീർത്ഥാടന കാലത്ത് കെ.എസ്.ആർ.ടി.സി ചാർജ്ജ് വർധിപ്പിക്കില്ല; ടോമിൻ ജെ. തച്ചങ്കരി

By Web TeamFirst Published Oct 28, 2018, 1:48 PM IST
Highlights

നിലക്കൽ പ്രധാന ഇടതാവളമായി മാറുന്ന സഹചര്യത്തിൽ കൂടുതൽ സൗകര്യം ഇത്തവണ ഏ‌ർപ്പെടുത്തും. ഓരോ 4 മണിക്കൂറിലും പതിനയ്യായിരം തീർത്ഥാടകരെ  പമ്പയിലെത്തിക്കും. 10 ഇലക്ട്രിക് ബസ്സ് പരീക്ഷണാടിസ്ഥാനത്തിൽ  ഉണ്ടാകുമെന്നും  ചാർജ്ജ് ചെയ്യാൻ സ്റ്റേഷൻ സജ്ജമാക്കാൻ കെഎസ്.ഇ.ബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.എസ്.ആർ.ടി സി എം.ഡി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.   

ശബരിമല: ശബരിമല തീർത്ഥാടന കാലത്ത്  കെ.എസ്.ആർ.ടി.സി ചാർജ്ജ് വർധിപ്പിക്കില്ലെന്ന് എം.ഡി. ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു. ഓരോ മിനിട്ട് ഇടവിട്ട് നിലക്കലിൽ നിന്ന്  കെ.എസ്.ആർ.ടി സി  സർവ്വീസ് നടത്തുമെന്നും  വി.ഐ പികൾക്ക് പ്രത്യേക വാഹനം ഇത്തവണ  ഒരുക്കുമെന്നും എം.ഡി അറിയിച്ചു. 

 നിലക്കൽ പ്രധാന ഇടതാവളമായി മാറുന്ന സഹചര്യത്തിൽ കൂടുതൽ സൗകര്യം ഇത്തവണ ഏ‌ർപ്പെടുത്തും. ഓരോ 4 മണിക്കൂറിലും പതിനയ്യായിരം തീർത്ഥാടകരെ  പമ്പയിലെത്തിക്കും. 10 ഇലക്ട്രിക് ബസ്സ് പരീക്ഷണാടിസ്ഥാനത്തിൽ  ഉണ്ടാകുമെന്നും  ചാർജ്ജ് ചെയ്യാൻ സ്റ്റേഷൻ സജ്ജമാക്കാൻ കെഎസ്.ഇ.ബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.എസ്.ആർ.ടി സി എം.ഡി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.  

ടിക്കറ്റുകൾ പൂർണമായും ഡിജിറ്റൽ രൂപത്തിലായിരിക്കും. ഓൺലൈൻ ആയും കിയോസ്കുകൾ വഴിയും ടിക്കറ്റുകൾ എടുക്കാം. ബസ്സിൽ കണ്ടക്ടർമാർ വേണ്ടി വരില്ല. പത്തനംതിട്ടയെ പ്രധാന സ്റ്റേഷനാക്കി ആക്കി പ്രവർത്തനം ക്രമീകരിക്കും. നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്ന പത്തനംതിട്ട ടെർമിനൽ പണി ഉടൻ പൂർത്തീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും തച്ചങ്കരി പറഞ്ഞു. നിലക്കലും പമ്പയും KSRTC എംഡിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. 

click me!