ശിശുപീഡനത്തിന് അറസ്റ്റിലായ മനശാസ്ത്രജ്ഞൻ ഗിരീഷ് റിമാന്‍റിൽ

Published : Jan 31, 2019, 07:10 PM ISTUpdated : Jan 31, 2019, 07:12 PM IST
ശിശുപീഡനത്തിന് അറസ്റ്റിലായ മനശാസ്ത്രജ്ഞൻ ഗിരീഷ് റിമാന്‍റിൽ

Synopsis

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത മനശാസ്ത്രജ്ഞൻ ഗിരീഷിനെ റിമാൻഡ് ചെയ്തു. പഠനവൈകല്യത്തിന് കൗൺസിലിംഗ് തേടിയെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത മനശാസ്ത്രജ്ഞൻ ഗിരീഷിനെ റിമാൻഡ് ചെയ്തു. അടുത്ത മാസം 13 വരെയാണ് റിമാൻഡ് ചെയ്തത്. പഠനവൈകല്യത്തിന് കൗൺസിലിംഗ് തേടിയെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. രക്ഷിതാക്കളുടെ പരാതിയിൽ ഫോർട്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ഇത് രണ്ടാമത്തെ  പ്രാവശ്യമാണ് പോക്സോ കേസിൽ ഗിരീഷ് ‍പ്രതിയാകുന്നത്. ഉന്നത ഇടപടൽ ഉണ്ടയാതിനെ തുടർന്ന് ആദ്യ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. ഈ കേസില്‍ ഹൈക്കോടതി നൽകിയ ജാമ്യം തള്ളിയതിനാൽ ഗിരീഷ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ചത്. ചികിത്സക്കെത്തിയ ഒരു സ്ത്രീയ പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. പിന്നീട് ഹൈക്കോടതിയാണ് ഈ  എഫ്ഐആർ റദ്ദാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

40നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീയാകാമെന്ന് നി​ഗമനം, ദുരൂഹതയായി ഏലസിലെ വാക്കുകൾ, എരുമപ്പെട്ടിയിലേത് ദൃശ്യം മോഡലെന്ന് പൊലീസ്
തലസ്ഥാനത്ത് 82 കുപ്രസിദ്ധ ​ഗുണ്ടകൾ കരുതൽ തടങ്കലിൽ, ഓംപ്രകാശ് ഉൾപ്പെടെയുളളവർ പിടിയിൽ