മുണ്ട് മടക്കിക്കുത്തി; തൂമ്പയുമായി അഴുക്ക്ചാല്‍ വൃത്തിയാക്കാൻ പുതുച്ചേരി മുഖ്യമന്ത്രി-വീഡിയോ

By Web TeamFirst Published Oct 2, 2018, 5:54 PM IST
Highlights

മുണ്ട് മടക്കി കുത്തി തൂമ്പയുമായി നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നെല്ലിത്തോപ്പ് സിഗ്നലിന് സമീപമുള്ള അഴുക്കുചാൽ 10 മിനിട്ടോളം സമയമെടുത്ത് മന്ത്രി വൃത്തിയാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തന്നെ ഔദ്യോഗിക ട്വിറ്റർ പേജ് വഴിയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

ദില്ലി: മുണ്ട് മടക്കി കുത്തി; തൂമ്പയുമായി അഴുക്ക്ചാല്‍ വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയ പുതുച്ചേരി മുഖ്യമന്ത്രിയുടെ വീഡിയ സാമൂഹയമാധ്യമങ്ങളില്‍ വൈറലാവുകയാണ്. സ്വന്തം നിയോജക മണ്ഡലമായ നെല്ലിത്തോമ്പില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തിലാണ് മുഖ്യമന്ത്രി വി നാരായണ സ്വാമിയും പങ്കാളിയായത്. കഴിഞ്ഞ മാസം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട 'സ്വച്ഛതാ ഹി സേവ'പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു മുഖ്യമന്ത്രി തന്നെ ചാല്‍ വൃത്തിയാക്കാന്‍  ഇറങ്ങിയത്.

മുണ്ട് മടക്കി കുത്തി തൂമ്പയുമായി നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നെല്ലിത്തോപ്പ് സിഗ്നലിന് സമീപമുള്ള അഴുക്കുചാൽ 10 മിനിട്ടോളം സമയമെടുത്ത് മന്ത്രി വൃത്തിയാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തന്നെ ഔദ്യോഗിക ട്വിറ്റർ പേജ് വഴിയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

cleaning at pic.twitter.com/FkeKvfClZK

— V.Narayanasamy (@VNarayanasami)

സെപ്റ്റംബർ മാസം പകുതിയോടെയായിരുന്നു പ്രധാനമന്ത്രി സ്വച്ഛതാ ഹി സേവ പദ്ധതിക്ക് തുടക്കമിട്ടത്.  ഗാന്ധിജിയുടെ 150-ാമത് ജന്മദിനത്തിനോടനുബന്ധിച്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി. ഇതിൽ എല്ലാ മുഖ്യമന്ത്രിമാരും മന്ത്രിമാരും എംഎല്‍എമാരും നിർബന്ധമായി പങ്കാളികളാകണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ നിര്‍ദേശവും നൽകിയിരുന്നു.
 
click me!