പുൽവാമ ഭീകരാക്രമണം: ജവാൻമാരുടെ കുടുംബങ്ങൾക്ക് ഒരുമാസത്തെ ശമ്പളം നൽകുമെന്ന് പഞ്ചാബ് എംഎൽഎമാർ

Published : Feb 18, 2019, 06:12 PM ISTUpdated : Feb 18, 2019, 07:04 PM IST
പുൽവാമ ഭീകരാക്രമണം: ജവാൻമാരുടെ കുടുംബങ്ങൾക്ക് ഒരുമാസത്തെ ശമ്പളം നൽകുമെന്ന് പഞ്ചാബ് എംഎൽഎമാർ

Synopsis

ഭീകരാക്രമണത്തിൽ വീരമൃത്യ വരിച്ച 40 സിആർപിഎഫ് ജവാൻമാരുടെ കുടുംബങ്ങള്‍ക്കും തങ്ങളുടെ മുഴുവൻ ശമ്പളവും നൽകുമെന്ന് പ്രസ്താവനയിൽ പറയുന്നു.

ചണ്ഡി​ഗഡ്: കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യ വരിച്ച സിആർപിഎഫ് ജവാൻമാരുടെ കുടുംബങ്ങൾക്ക് തങ്ങളുടെ ഒരുമാസത്തെ ശമ്പളം നൽകുമെന്ന് പഞ്ചാബിലെ എംഎൽഎമാർ. കോൺ​ഗ്രസ് എംഎൽഎ പർമിന്ദേർ സിം​ഗ് പിങ്കിയുടെ നേതൃത്വത്തിലാണ് എംഎൽഎമാർ ഐകകണ്‌ഠ്യേന തീരുമാനത്തിലെത്തിയത്.

തിങ്കളാഴ്ചയാണ് എംഎൽഎമാർ ഇതുസംബന്ധിച്ച് പ്രസ്താവന ഇറക്കിയത്. ഭീകരാക്രമണത്തിൽ വീരമൃത്യ വരിച്ച 40 സിആർപിഎഫ് ജവാൻമാരുടെ കുടുംബങ്ങള്‍ക്കും തങ്ങളുടെ മുഴുവൻ ശമ്പളവും നൽകുമെന്ന് പ്രസ്താവനയിൽ പറയുന്നു.

ഫെബ്രുവരി 14നാണ് പുൽവാമയിൽ സൈനികവാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് ഇടയിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആണ് ആക്രമണത്തിന് പിന്നില്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ