കോന്നി പാറമട അപകടം: 'ഒരാളുടെ കാല് കണ്ടതായി സംശയം, രക്ഷാപ്രവർത്തനം അതീവ ദുഷ്കരം', തിരുവല്ലയിൽ നിന്ന് എൻഡിആർഎഫ് സംഘം എത്തും

Published : Jul 07, 2025, 06:13 PM IST
QUARRY ACCIDENT

Synopsis

ഫയർഫോഴ്സിന്റെ കൂടുതൽ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കെയു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.

പത്തനംതിട്ട: കോന്നി പയനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം എത്തും. 27 എൻഡിആർഎഫ് സംഘം തിരുവല്ല‌യിൽ നിന്ന് തിരിച്ചതായാണ് വിവരം. ഫയർഫോഴ്സിന്റെ കൂടുതൽ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കെയു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ഹിറ്റാച്ചിക്കുള്ളിൽ രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. പാറയിടിഞ്ഞ് വീണ സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണുള്ളത്. കൊല്ലം, കോട്ടയം ജില്ലകളിലെ കൂടുതൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെക്ക് എത്തും. കുടുങ്ങിക്കിടക്കുന്ന രണ്ട് പേരിൽ ഒരാളുടെ കാല് കണ്ടതായി ഫയർഫോഴ്സ് സംഘം അറിയിച്ചു.

റോപ്പ് റെസ്ക്യൂ ആണ് ലക്ഷ്യ‌മെന്നും അതീവ ദുഷ്‌കരമാണ് രക്ഷാപ്രവർത്തനമെന്നും ഫയർ ഫോഴ്സ് അറിയിച്ചു. ഫയർ ഫോഴ്സ് ന് അടുത്തേക്ക് എത്താൻ കഴിയുന്നില്ല. പാറമടയിൽ മുകളിൽ നിന്ന് കല്ലുകൾ അടർന്നു വീഴുന്നുവെന്ന് ജില്ലാ ഫയർ ഓഫീസർ പ്രതാപചന്ദ്രൻ പറഞ്ഞു.ഫയർ ഫോഴ്സ് സ്പെഷൽ ടാസ്ക് ഫോഴ്സിനോട് തയ്യാറാകൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മാൻ പവർ കൊണ്ട് രക്ഷപ്രവർത്തനം സാധ്യമല്ല. കൂടുതൽ യന്ത്രങ്ങൾ എത്തിക്കണം. നിലവിൽ പാറ അടർന്നു വീഴുന്ന ഭാഗം മുഴുവൻ പൊട്ടിച്ചു മാറ്റണമെന്നും ഓഫീസർ അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം