
ദില്ലി: റഫാൽ ഇടപാടിനെച്ചൊല്ലി പ്രതിരോധസെക്രട്ടറി ജി മോഹൻകുമാർ എഴുതിയ വിയോജനക്കുറിപ്പിന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ എഴുതിയ മറുപടി പുറത്തുവിട്ട് കേന്ദ്രസർക്കാർ. 2016 ജനുവരി 11നാണ് പരീക്കർ ഫയലിൽ മറുപടി നൽകിയത്. വിയോജനക്കുറിപ്പിനെക്കുറിച്ച് പ്രതിരോധസെക്രട്ടറി പിഎംഒ പ്രിൻസിപ്പൽ സെക്രട്ടറിയുമായി ചർച്ച ചെയ്യട്ടെയെന്ന് മറുപടിയിൽ പരീക്കർ പറയുന്നു.
ഫ്രഞ്ച് പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകൾ ഇടപാടിനെക്കുറിച്ചുള്ള ചർച്ചകളും സ്ഥിതിഗതികളും വിലയിരുത്തുന്നുവെന്നേ ഉള്ളൂവെന്നും പ്രതിരോധമന്ത്രി ഫയലിൽ എഴുതിയ മറുപടിക്കുറിപ്പിൽ പറയുന്നു. വിയോജിപ്പ് അറിയിച്ചുകൊണ്ടുള്ള അഞ്ചാമത്തെ ഖണ്ഡിക അതിരു കടന്ന ആശങ്കയാണെന്നും പ്രതിരോധമന്ത്രി എഴുതിയ മറുപടിയിലുണ്ട്.
Read More: റാഫേൽ വിവാദം; പ്രതികരിക്കാൻ ഇല്ലെന്ന് മോഹൻ കുമാർ, 'ഫയലിൽ എഴുതിയ പശ്ചാത്തലം ഓർക്കുന്നില്ല'
പ്രതിരോധമന്ത്രിയുടെ മറുപടി ഇവിടെ:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam