ഫയലിൽ എഴുതിയതിന്‍റെ പശ്ചാത്തലം ഓർമ്മയില്ലെന്നും കരാറിലൂടെ ആർക്കും നേട്ടമുണ്ടായിട്ടില്ലെന്നും മോഹൻ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: റഫാൽ ഇടപാടിലെ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ഇടപാടുകളെക്കുറിച്ച് ഓര്‍മയില്ലെന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറിയും മലയാളിയുമായ മോഹന്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നുവെന്ന് അറിഞ്ഞ മോഹന്‍കുമാര്‍ ഇക്കാര്യത്തിലുള്ള അതൃപ്തി രേഖാമൂലം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെ അറിയിച്ചിരുന്നതായി നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതേക്കുറിച്ച് ഫയലിൽ എഴുതിയിരുന്നുവെന്നും പശ്ചാത്തലം ഓർമ്മയില്ലെന്നും മുൻ പ്രതിരോധ സെക്രട്ടറിയും മലയാളിയുമായി മോഹൻകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കരാർ കൊണ്ട് ആർക്കും സാമ്പത്തിക നേട്ടമുണ്ടായിട്ടില്ലെന്ന് പറഞ്ഞ മോഹൻ കുമാർ താൻ നോട്ടെഴുതിയ സാഹചര്യം ഓ‌ർക്കുന്നില്ലെന്ന് വിശദീകരിച്ചു.