
കാസര്‍കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് അയ്യപ്പ ധർമ സേനാ പ്രസിഡന്‍റ് രാഹുല്‍ ഈശ്വര്‍. ജെല്ലിക്കെട്ട് മാതൃകയിൽ ഓർഡിനൻസ് വഴി നിയമനിർമണം നടത്തൻ സാധ്യത ഉണ്ട്. എന്തായാലും പോരാട്ടം തുടരും. നിയമപരമായും എല്ലാ വഴികളും തേടുമെന്നും രാഹുല്‍ പറഞ്ഞു.
വിശ്വാസികൾ പ്രതിഷേധവുമായി എത്തിയാല്‍ അവര്‍ക്ക് എല്ലാ സഹായവും നൽകും. അവർ നടത്തുന്ന പ്രതിഷേധങ്ങളുടെ ഉത്തരാവദിത്വം ഏറ്റെടുക്കും- രാഹുല്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam