
ദില്ലി: രാഹുൽ ഗാന്ധിക്കെതിരെ ചൈനീസ് ബന്ധം ആരോപിച്ച് ബിജെപി. ദോക്‌ലാ തര്‍ക്ക സമയത്ത് രാഹുൽ സർക്കാരിനെ വിശ്വാസത്തിലെടുക്കാതെ ചൈനീസ് അംബാസഡറെയാണ് കണ്ടതെന്ന് ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു. സർക്കാരിന്റെ നിരവധി ഉദ്യോഗസ്ഥരെ അദ്ദേഹത്തിനു കാണാമായിരുന്നു. എന്നാൽ ദോക്‌ലാ വിഷയത്തിൽ അദ്ദേഹം ചൈനീസ് പ്രതിനിധികളെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാകാര്യങ്ങളിലും അദ്ദേഹം ചൈനീസ് നിലപാടുകൾ അറിയുന്നതെന്തിനാണ്?. എന്നാൽ ഇന്ത്യൻ അഭിപ്രായങ്ങൾ അദ്ദേഹം അറിയുന്നുണ്ടോ?. ഏതൊക്കെ രാഷ്ട്രീയനേതാക്കളെയാണ് അദ്ദേഹം കാണുന്നത്?. രാഹുലിന്റെ വിശ്വാസത്തെ ഞങ്ങൾ ചോദ്യം ചെയ്യുന്നില്ല. എന്നാൽ ചൈനയുമായി അദ്ദേഹത്തിനും കുടുംബത്തിനുമുള്ള പ്രത്യേകബന്ധം വിശദമാക്കിയേ തീരുവെന്ന് സംബിത് പത്ര പറഞ്ഞു.
എന്നാൽ രാഹുലിന്റെ യാത്ര തടസ്സപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുലിന്റെ കൈലാസയാത്രയിൽ ബിജെപിയും മോദിയും പരിഭ്രമിക്കുന്നതെന്തിനെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുര്‍ജേവാല ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam