
ദില്ലി: ബീഹാറിലെ ജെഹ്നാബാദില്‍ രണ്ടുവയസുകാരി മരണപ്പെട്ടത് ഭാരത് ബന്ദിനിടെയുണ്ടായ ഗതാഗതകുരുക്കിനെ തുടര്‍ന്നെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്. എന്നാല്‍ ഗതാഗതകുരുക്കിനെ തുടര്‍ന്നല്ല കുട്ടി മരണപ്പെട്ടതെന്നാണ് ജില്ലാ അധികൃതര്‍ പറയുന്നത്. ആശുപത്രിയിലേക്കുള്ള ആംബുലന്‍സുകള്‍ സമരക്കാര്‍ തടഞ്ഞിരുന്നില്ലെന്നും ആശുപത്രിയിലേക്ക് കുട്ടിക്ക് ഗ്രാമത്തില്‍ നിന്നും വാഹനം കിട്ടാന്‍ താമസിച്ചതിനെ തുടര്‍ന്നായിരിക്കാം മരണപ്പെട്ടതെന്നാണ് മജിസ്ട്രേറ്റ് പറഞ്ഞത്.
രാജ്യത്ത് കോണ്‍ഗ്രസ് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. രണ്ടുവയസുകാരിയുടെ മരണത്തിന് രാഹുല്‍ ഗാന്ധിയാണ് ഉത്തരവാദിയെന്നും മന്ത്രി രവി ശങ്കര്‍ ആരോപിച്ചു. ഇന്ധനവില ഉയരുന്നതിന് ലോകവ്യാപകമായി പല കാരണങ്ങളുണ്ട്. ജനങ്ങളുടെ കൂടെയാണ് ഞങ്ങളുള്ളത്. എന്നാല്‍ പരിഹാരം തങ്ങളുടെ കയ്യിലില്ലെന്നും മന്ത്രി പറഞ്ഞു. നാണയപ്പെരുപ്പം കുറക്കാന്‍ നരേന്ദ്ര മോദി കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അതില്‍ വിജയിച്ചെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam