
ദില്ലി: കേരളത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയമായി മാറിയ കാലവര്‍ഷ കാലവര്‍ഷക്കെടുതിയില്‍ അടിയന്തിര സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കത്ത്. പ്രളയം തകര്‍ക്കുന്ന കേരളത്തിന് വേണ്ട എല്ലാവിധ സഹായങ്ങളും കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.
ഓഖി ദുരന്തത്തില്‍ നിന്ന് കരകയറുന്നതിനിടെയെത്തിയ കാലവര്‍ഷകെടുതി കേരളത്തെ പൂര്‍ണമായും ദുരിതത്തിലാക്കിയിരിക്കുകയാണ്. കാലവര്‍ഷം ഇപ്പോഴും കലിതുള്ള നില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് വലിയ തോതിലുള്ള സഹായം സംസ്ഥാനത്തിന് ലഭ്യമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
കേരളം നേരിടുന്ന പ്രതികൂല സാഹചര്യത്തെ മറികടക്കാന്‍ അടിയന്തിര ധനസഹായമടക്കമുള്ള സഹായങ്ങളുണ്ടാകണം. സംസ്ഥാനം നേരിടുന്ന പ്രളയത്തില്‍ സഹായഹസ്തവുമായി എല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തണമെന്ന് നേരത്തെ രാഹുല്‍ ആഹ്വാനം ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam