' 40 സൈനികർ കൊല്ലപ്പെട്ടിട്ടും മോദി സന്തോഷവാൻ': മോദിക്കെതിരെ വീണ്ടും രാഹുൽ

By Web TeamFirst Published Feb 21, 2019, 2:51 PM IST
Highlights

ജീവൻ വെടിഞ്ഞ സൈനികരെ രക്തസാക്ഷികളായി പ്രധാനമന്ത്രി പരിഗണിക്കുന്നില്ലെന്ന് കൂടി പറഞ്ഞ രാഹുൽ ഇതാണ് മോദി വിഭാവനം ചെയ്ത പുതിയ ഇന്ത്യയെന്നും പരിഹസിച്ചു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. പുൽവാമയിൽ 40 സൈനികർ ജീവത്യാ​ഗം ചെയ്തിട്ടും മോദി സന്തോഷവാനാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, സൈനികരുടെ 30,000 കോടി രൂപ മോദി സുഹൃത്തിന് സമ്മാനം നൽകിയതായും ആരോപിച്ചു.

ജീവൻ വെടിഞ്ഞ സൈനികരെ രക്തസാക്ഷികളായി പ്രധാനമന്ത്രി പരിഗണിക്കുന്നില്ലെന്ന് കൂടി പറഞ്ഞ രാഹുൽ ഇതാണ് മോദി വിഭാവനം ചെയ്ത പുതിയ ഇന്ത്യയെന്നും പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമ‌ർശനം. 

The brave are martyred. Their families struggle.40 Jawans give their lives but are denied the status of “Shaheed”. While this man has never given & only taken. He’s gifted 30,000Cr of their money & will live happily ever after. Welcome to Modi’s NEW INDIA.https://t.co/VjiJvSzN2h

— Rahul Gandhi (@RahulGandhi)
പുല്‍വാമ ആക്രമണ വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിം ഷൂട്ടിംഗില്‍ ആയിരുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് രാഹുലിന്‍റെ ട്വീറ്റ്. കോർബറ്റ് നാഷണൽ പാർക്കിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള ഷൂട്ടിൽ ആയിരുന്നു മോദിയെന്നും വിവരമറിഞ്ഞ നാലു മണിക്കൂർ വരെ ഷൂട്ടിങ്ങ് തുടർന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. അധികാര ദാഹത്താൽ മനുഷ്യത്വം മറന്ന മോദി ജവാൻമാരുടെ ജീവത്യാഗം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണ്. മോദി കപട ദേശീയ വാദിയാണെന്നുമായിരുന്നു കോൺഗ്രസിന്‍റെ ആരോപണം
click me!