
ദുബായ്: യു എ ഇ സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അബുദാബിയിലെ സണ്‍റെസ് പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അമല എന്ന വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് രാഹുൽ നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്. ചോദ്യം രാഹുലിന് വല്ലാതെ ഇഷ്ടമാകുകയും അമലയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടയിലാണ് രാഹുലിനെ തേടി അമലയുടെ ചോദ്യമെത്തുന്നത്.
ട്രാന്‍ജെഡറുകൾക്ക് വരെ രാഷ്ട്രീയത്തില്‍ അവസരം നല്‍കുമ്പോള്‍ എന്തുകൊണ്ടാണ് ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാത്തതെന്നായിരുന്നു അമലയുടെ ചോദ്യം. വിദ്യാർത്ഥിയുടെ ചോദ്യത്തിന് കുറച്ചുനേരം ആലോചിച്ചതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വടക്കേ ഇന്ത്യയിൽ ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്നും അതിനായി പ്രവർത്തിക്കുമെന്നും രാഹുൽ പറഞ്ഞു. അതേസമയം തെക്കേ ഇന്ത്യയിൽ രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും രാഹുൽ വ്യക്തമാക്കി.
ഇതിന് ശേഷമാണ് രാഹുൽ വിദ്യാർത്ഥിനിയെ പാർട്ടിയിലേക്ക് ക്ഷണിച്ചത്. എന്നാണ് അമല ഞങ്ങൾക്കൊപ്പം ചേരുന്നതെന്നായിരുന്നു രാഹുലിന്റെ ചോദ്യം. തനിക്ക് രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപര്യം ഉണ്ടെന്നും അച്ഛൻ ഒരു രാഷ്ട്രീയക്കാരനാണെന്നും ചിരിച്ചുകൊണ്ട് അമല മറുപടിയും നൽകി. രാഹുലും അമലയുമായുള്ള സംവാദത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam