
ആഗ്ര: അമ്പലത്തിനടുത്ത് മാംസാഹാരം വിറ്റുവെന്നാരോപിച്ച് മഥുരയില്‍ ഹോട്ടലില്‍ ഭക്ഷ്യവകുപ്പിന്റെ റെയ്ഡ്. അമ്പലത്തില്‍ നിന്ന് നിശ്ചിത അകലം പാലിച്ച് മാത്രമേ മാംസാഹാരം വില്‍ക്കാവൂ എന്നും ഈ മാനദണ്ഡം ലംഘിച്ചാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് എന്നുമാണ് ഭക്ഷ്യവകുപ്പിന്റെ വാദം.
അതേസമയം ഹോട്ടലിനും അമ്പലത്തിനും ഇടയിലെ ദൂരം കൃത്യമായി പറയാന്‍ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. അത്തരം കാര്യങ്ങള്‍ പിന്നീട് വ്യക്തമാക്കാമെന്നായിരുന്നു മറുപടി. ഹോട്ടലില്‍ നിന്ന് പച്ചക്കറികളും പലചരക്ക് സാധനങ്ങളും ഇറച്ചിയും മറ്റും കണ്ടുകെട്ടിയിട്ടുണ്ട്. ഇറച്ചിയുടെ സാമ്പിള്‍ പരിശോധനയ്ക്കും അയച്ചിട്ടുണ്ട്.
നഗരപരിധിയിലെവിടെയും കശാപ്പുശാലകളില്ലാതിരുന്നിട്ടും ഹോട്ടലുടമയ്ക്ക് എവിടെ നിന്നാണ് ഇറച്ചി ലഭിക്കുന്നതെന്ന് അന്വേഷിക്കണമെന്ന് സമീപവാസി പരാതി ഉന്നയിച്ചിട്ടുണ്ട്. മാംസത്തിന്റെയും മദ്യത്തിന്റെയും വില്‍പന കര്‍ശനമായി നിരോധിച്ച്, മഥുരയും സമീപ പ്രദേശങ്ങളുമെല്ലാം മതപരമായ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാനാണ് മുനിസിപ്പാലിറ്റിയുടെ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam