മകളെ കുറിച്ച് ഗ്രാമത്തിലുള്ളവര്‍ മോശം പറയുന്നു; പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ചുട്ടുകൊന്നു

Published : Oct 01, 2018, 04:52 PM ISTUpdated : Oct 01, 2018, 05:32 PM IST
മകളെ കുറിച്ച് ഗ്രാമത്തിലുള്ളവര്‍ മോശം പറയുന്നു; പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ചുട്ടുകൊന്നു

Synopsis

രാജസ്ഥാന്‍ 15കാരിയെ മാതാപിതാക്കള്‍ ചുട്ടുകൊന്നു. ജയ്പൂരിലെ പാഗി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. ഇതേ ഗ്രാമത്തിലെ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. 

ജയ്പൂര്‍: രാജസ്ഥാന്‍ 15കാരിയെ മാതാപിതാക്കള്‍ ചുട്ടുകൊന്നു. ജയ്പൂരിലെ പാഗി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. ഇതേ ഗ്രാമത്തിലെ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. മകളെ തങ്ങൾ തീവെച്ച് കൊലപ്പെടുത്തിയതായി മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കിട്ടുണ്ട്.

ഗ്രാമത്തിലുള്ളവര്‍ തങ്ങളുടെ മകളെ പറ്റി മോശമായ രീതിയില്‍ സംസാരിക്കുന്നത് കേള്‍ക്കാനിടയായി അതാണ് കൊലയിലേക്ക് നയിച്ചതെന്നും ഇരുവരും നൽകിയ മൊഴിയിൽ പറയുന്നു. വെള്ളിയാഴ്ച്ചയാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് മകള്‍ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തെന്ന് പറഞ്ഞാണ് രക്ഷിതാക്കള്‍ ആദ്യം പൊലീസിനെ വിളിച്ചുവരുത്തിയത്. ശേഷം പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനാണ് മകൾ ഈ കടുംകൈ ചെയ്തതെന്നും ഇരുവരും പൊലീസിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.

എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഫോറന്‍സിക് സംഘം സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സാംപിളുകളും മൊഴികളിലെ വൈരുദ്ധ്യവുമാണ് പൊലീസിന് തുണയായത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ മതാപിതാക്കൾ കുറ്റം സമ്മതിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത; 14കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു; അച്ഛനുൾപ്പെടെ 3 പേർ അറസ്റ്റിൽ
പഹൽ​ഗാം ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി വാട്ട്സ് ആപ്പ് കോൾ, കണ്ണൂരിലെ വയോധികയ്ക്ക് നഷ്ടമായത് 1.58 കോടി, കേസെടുത്ത് സൈബർ പൊലീസ്