
ജയ്പൂര്‍: ക്ലാസില്‍ വൈകിയെത്തിയ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന അധ്യാപകന്റെ വീഡിയോ പുറത്ത്. രാജസ്ഥാനിലെ ഡീഡ്‌നവാനയിലെ സ്വാമി വിവേകാനന്ദ മോഡല്‍ സ്‌കൂളിലാണ് സംഭവം. വൈകി എത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ജഗ്മോഹന്‍ മീനാ എന്ന അധ്യാപകൻ സഹപാഠികളുടെ മുമ്പില്‍ വെച്ച് തല്ലിച്ചതക്കുകയായിരുന്നു.
ഫിസിക്‌സ് അധ്യാപകനായ ഇയാള്‍ കുട്ടിയെ തല്ലുന്ന 40 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ക്ലാസ് മുറിയിലിരുന്ന വിദ്യാർത്ഥിയെ അധ്യാപകൻ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുന്നതും മറ്റ് കുട്ടികളും നോക്കി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. വൈകി എത്തിയതിന് അധ്യാപകൻ തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് അക്രമത്തിരയായ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
വൈകിയത് എന്താണെന്ന് ചോദിച്ചതിന് പിന്നാലെ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ബോധരഹിതനായ തന്നെ സഹപാഠികളാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും വിദ്യാര്‍ഥി കൂട്ടിചേര്‍ത്തു. ജഗ്മോഹനെതിരെ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വോഷണം ആരംഭിച്ചതായി ലാല്‍സോട്ട് പൊലീസ് സ്റ്റേഷന്‍ മേധാവി രാജേന്ദ്ര കുമാര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam