കേരളത്തിൽ ബിജെപിയുടെ ഇനിയുള്ള മത്സരം ജയിക്കാൻ വേണ്ടി,വെറുതെയുള്ള മത്സരങ്ങൾ ഉണ്ടാകില്ലെന്ന് രാജീവ് ചന്ദ്രശേഖർ,പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകും

Published : Jul 13, 2025, 12:18 PM IST
mission kerala

Synopsis

പുനസംഘടന വരുമ്പോൾ ചിലർക്ക് പുതിയ പദവികൾ കിട്ടും അല്ലാത്തവർക്ക് മറ്റു ചുമതലകൾ ഉണ്ടാകും

തിരുവനന്തപുരം: അമിത് ഷായുടെ മിഷൻ കേരള ലക്ഷ്യത്തിനായി ,കേരളത്തിൽ ബിജെപിയുടെ ഇനിയുള്ള മത്സരം ജയിക്കാൻ വേണ്ടിയെന്ന് സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.വെറുതെയുള്ള മത്സരങ്ങൾ ഇനി ഉണ്ടാകില്ല.ബിജെപി പുനഃസംഘനയുമായി ബന്ധപ്പെട്ട് ആരെയും അവഗണിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി,പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകും.പുനസംഘടന വരുമ്പോൾ ചിലർക്ക് പുതിയ പദവികൾ കിട്ടും അല്ലാത്തവർക്ക് മറ്റു ചുമതലകൾ ഉണ്ടാകും.സിപിഎമ്മും കോൺഗ്രസും ഇക്കാര്യത്തിൽ വിഷമിക്കേണ്ട.പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് രാജിവ് ചന്ദ്രശേഖർ പറഞ്ഞു

സദാനന്ദൻ മാസ്റ്റർ ാജ്യസഭാഗംമാകുന്നതിൽ അഭിമാനം എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.അക്രമ രാഷ്ട്രീയത്തിനെതിരായ സന്ദേശം ആണിത്.കേരളത്തിൽ ബിജെപി എത്ര ത്യാഗം സഹിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് ബോധ്യപ്പെടുത്താൻ ആകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര