രക്തസാക്ഷി പരിവേഷത്തോടെ കോണ്‍ഗ്രസ് വിടാമെന്ന് ശശി തരൂർ കരുതേണ്ട, രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

Published : Nov 26, 2025, 10:46 AM IST
Shasi tharoor

Synopsis

കോൺഗ്രസിന് ഗുണം ചെയ്യുന്ന പ്രവർത്തനമല്ല തരൂർ നടത്തുന്നതെന്നും ഉണ്ണിത്താൻ

കാസര്‍കോട്: ശശി തരൂരിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ jരെംഗത്ത്. രക്തസാക്ഷി പരിവേഷത്തോടെ പാർട്ടി വിടാമെന്ന് ശശി തരൂർ കരുതേണ്ട.ശശി തരൂരിന് വേണമെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്തുപോകാം.ശശി തരൂരിന് എല്ലാ പരിഗണനയും പാർട്ടി നൽകിയിട്ടുണ്ട്.കോൺഗ്രസിന് ഗുണം ചെയ്യുന്ന പ്രവർത്തനമല്ല തരൂർ നടത്തുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു

ട്രംപ് മംദാനി സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ പങ്ക് വച്ച് കോണ്‍ഗ്രസിനെതിരെ വീണ്ടും ഒളിയമ്പെയ്ത് ശശി തരൂര്‍ എംപി.കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികള്‍ സഹകരിച്ച് മുന്‍പോട്ട് പോകണമെന്നും, രാജ്യ താല്‍പര്യത്തിനായി ഒന്നിച്ച് നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യയിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടത്. തന്നാലാകും വിധം പ്രവര്‍ത്തിക്കുകയാണെന്നും തരൂര്‍ പറഞ്ഞു. 

അടുത്തിടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെയടക്കം പുകഴ്ത്തിയതിലുള്ള ന്യായീകരണം കൂടിയാണ് തരൂര്‍ മുന്‍പോട്ട് വയ്ക്കുന്നത്. വിമര്‍ശനം ഏറ്റെടുത്ത ബിജെപി ഗാന്ധി കുടുംബമല്ല രാജ്യമാണ് വലുതെന്ന സന്ദേശമാണ് തരൂര്‍ നല്‍കിയതെന്നും അത് രാഹുല്‍ ഗാന്ധിക്കുള്ള സന്ദേശമാണെന്നും ചൂണ്ടിക്കാട്ടി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ ദൂതൻ വന്നു, സുരേഷ് ഗോപിയും വിളിച്ചു, തെരഞ്ഞെടുപ്പിൽ നിൽക്കുന്നില്ല, രാജ്യസഭാംഗത്വം ലഭിച്ചാൽ സ്വീകരിക്കും
പത്തനാപുരത്ത് ഗണേഷ് കുമാറിന് വെല്ലുവിളിയായി എൻഎസ്എസ് രണ്ടുതട്ടിൽ; വോട്ട് ഭിന്നിക്കുമെന്ന ആശങ്കയിൽ എൽഡിഎഫ്