
ദില്ലി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിയെക്കുറിച്ച് ആലോചിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ദില്ലിയിൽ ചേരും. സ്ഥാനാർത്ഥിയെ നിർത്തണം എന്നതായിരുന്നു ഇന്നലെ ചേർന്ന യോഗത്തിലെ പൊതു വികാരം. എൻസിപിയുടെ വന്ദന ചവാന്‍റെ പേരാണ് സജീവ പരിഗണനയിലുള്ളത്.
ജനതാദൾ യുണൈറ്റഡിന്റെ ഹരിവൻഷിന്റെ പേര് മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും കേന്ദ്രം ഇതുവരെ പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. നാളെ 12 മണിവരെ നിർദ്ദേശം സമർപ്പിക്കാൻ സമയമുണ്ട്.. ഇതിനിടയിൽ പട്ടികജാതി പട്ടികവർഗ്ഗ നിയമഭേദഗതി ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ബില്ല് ഇന്നലെ ലോക്സഭ പാസ്സാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam