രാമക്ഷേത്രം യാഥാർത്ഥ്യമാകാൻ കോൺ​ഗ്രസ് അധികാരത്തിലെത്തണം;മുതിർന്ന കോൺ​ഗ്രസ് നേതാവ് ഹരീഷ് റാവത്ത്

By Web TeamFirst Published Jan 19, 2019, 2:56 PM IST
Highlights

'ധാർമ്മികതയില്ലാത്ത ഒരു കൂട്ടം പ്രവർത്തകർ അടങ്ങിയ പാർട്ടിയാണ് ബി ജെ പി. കോൺ​ഗ്രസ് ധാർമ്മികതയിലും ഭരണഘടനയിലും വിശ്വസിക്കുന്നു. ഞങ്ങൾ അധികാരത്തിലേറിയാൽ മാത്രമേ അയോധ്യയിൽ രാമക്ഷേത്രം ഉയരുകയുള്ളുവെന്നതുറപ്പാണ്'-ഹരീഷ് റാവത്ത് പറഞ്ഞു.

ഡെറാഡൂണ്‍: രാമക്ഷേത്രം യാഥാത്ഥ്യമാക്കാൻ കോൺ​ഗ്രസ് അധികാരത്തിലെത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത്. ബി ജെ പി ധാർമ്മികതയില്ലാത്ത പാർട്ടിയാണെന്നും റാവത്ത് കുറ്റപ്പെടുത്തി. റിഷികേശിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വീണ്ടും രാമക്ഷേത്രവും അയോധ്യയും ചർച്ചയാകുന്നതിനിടെയാണ് റാവത്തിന്റെ പ്രസ്താവന.

'ധാർമ്മികതയില്ലാത്ത ഒരു കൂട്ടം പ്രവർത്തകർ അടങ്ങിയ പാർട്ടിയാണ് ബി ജെ പി. കോൺ​ഗ്രസ് ധാർമ്മികതയിലും ഭരണഘടനയിലും വിശ്വസിക്കുന്നു. ഞങ്ങൾ അധികാരത്തിലേറിയാൽ മാത്രമേ അയോധ്യയിൽ രാമക്ഷേത്രം ഉയരുകയുള്ളുവെന്നതുറപ്പാണ്'-ഹരീഷ് റാവത്ത് പറഞ്ഞു. കർണാടകയിൽ പണവും മസിൽപവറും ഉപയോ​ഗിച്ച് സർക്കാരിനെ അട്ടിമറിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് റാവത്ത് കുറ്റപ്പെടുത്തി.

എൻഫോഴ്സ്മെന്റ്, സിബിഐ തുടങ്ങിയ ഏജൻസികളെ രാഷ്ട്രീയായുധമാക്കി ദുരുപയോ​ഗം ചെയ്യുകയാണ് ബി ജെ പി സർക്കാർ. ഇതിന് പകരമായി തെരഞ്ഞെടുപ്പിൽ കർണാടകയിലെ ജനങ്ങൾ  ഉചിതമായ മറുപടി നൽകുമെന്നും റാവത്ത് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 27സീറ്റുകളും കോൺ​ഗ്രസ്-ജെഡിഎസ് സഖ്യം കൈക്കലാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

click me!