നാമനിര്‍ദേശ പത്രിക സമര്‍പ്പണം; യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വണങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

Published : Oct 24, 2018, 09:13 AM IST
നാമനിര്‍ദേശ പത്രിക സമര്‍പ്പണം; യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വണങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

Synopsis

ഇത്തവണയും ഛത്തീസ്ഗഡിൽ ബിജെപി ബഹുഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രമണ്‍സിങ് മാധ്യമങ്ങളോട് പറഞ്ഞു.

റായ്പൂർ: അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കവേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍തൊട്ട് വണങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്. ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പിൽ രാജ്‌നന്ദഗഡിലെ സ്ഥാനാര്‍ത്ഥിയാണ് രമണ്‍സിങ് മത്സരിക്കുന്നത്.  

രമണ്‍സിങിന്റെ വസതിയിൽ നടന്ന പൂജയിൽ പങ്കെടുക്കാൻ എത്തിച്ചേര്‍ന്നപ്പോഴാണ് യോഗി ആദിത്യനാഥില്‍ നിന്ന് അദ്ദേഹം അനുഗ്രഹം വാങ്ങിയത്. പത്രിക സമർപ്പിച്ചതിന് ശേഷവും രമണ്‍സിങ് യോഗിയുടെ കാൽതൊട്ട് വന്ദിച്ചു. ഇത്തവണയും ഛത്തീസ്ഗഡിൽ ബിജെപി ബഹുഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രമണ്‍സിങ് മാധ്യമങ്ങളോട് പറഞ്ഞു.

20 വർഷക്കാലം മുഖ്യമന്ത്രി പദം അലങ്കരിച്ച ബിജെപി നേതാവാണ് രമണ്‍ സിങ്. എന്നാൽ വെറും രണ്ട് വർഷം മാത്രം മുഖ്യമന്ത്രിയായിരുന്ന ആദിത്യനാഥിന്റെ കാൽതൊട്ട് വണങ്ങുകയാണ് അദ്ദേഹം ചെയ്തത്. ഖൊരക്പുര്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരികൂടിയായ ആദിത്യനാഥിനോട് രമണ്‍ സിങ്ങിന് വലിയ ബഹുമാനമാണുള്ളതെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നു. നവംബർ 12 -നാണ് ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പ് നടക്കുക. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓസ്ട്രേലിയയിലെ വെടിവയ്പിന് പിന്നിൽ ലഹോർ സ്വദേശി? വീട്ടിൽ റെയ്ഡ് നടന്നതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട്
ബിജെപിയുടെ അപ്രതീക്ഷിത നീക്കം; തലമുറ മാറ്റത്തിൻ്റെ സൂചന നല്‍കി ബിജെപി, നിതിൻ നബീൻ ബിജെപി വർക്കിംഗ് പ്രസിഡൻ്റ്