
കോതമംഗലം: കോടതിയുടെ വിധിപ്പകർപ്പ് ലഭിച്ച ശേഷം പള്ളിയിൽ തുടരുന്ന കാര്യം തീരുമാനിക്കുമെന്ന് തോമസ് റമ്പാൻ. അഭിഭാഷകരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും തോമസ് റമ്പാന്‍ പറഞ്ഞു.
കോതമംഗലം ചെറിയ പള്ളിത്തർക്കത്തില്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. കേന്ദ്ര സേനയുടെ സംരംക്ഷണം ആവശ്യപ്പെട്ട് റമ്പാൻ തോമസ് പോള്‍ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. അതേസമയം, കേസ് ജനുവരി നാലിന് വീണ്ടും പരിഗണിക്കും.
അതേസമയം, കോടതിവിധിയുടെ പശ്ചാത്തലത്തിൽ പ്രാർത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയിൽ എത്തിയ ഓർത്തഡോക്‌സ് റമ്പാനെ വിശ്വാസികൾ തടഞ്ഞിട്ട് 24 മണിക്കൂറാകുന്നു. റമ്പാനും 4 ഓർത്തഡോക്സ് വിശ്വാസികളും വന്ന വാഹനത്തിന് മുന്നിൽ നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ പ്രതിഷേധിക്കുന്നു. പള്ളി അങ്കണത്തിൽ ഇപ്പോഴും തര്‍ക്കം തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam