ശബരിമല തീർത്ഥാടനം സർക്കാർ അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

By Web TeamFirst Published Nov 29, 2018, 10:48 AM IST
Highlights

സർക്കാർ ശബരിമല തീർത്ഥാടനം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും സംഘപരിവാറും ഒത്തുകളിക്കുകയാണ്. പ്രതിഷേധം തുടരും. ശബരിമലയിലെ  നിരോധനാജ്ഞ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സർക്കാർ ശബരിമല തീർത്ഥാടനം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും സംഘപരിവാറും ഒത്തുകളിക്കുകയാണ്. പ്രതിഷേധം തുടരും. ശബരിമലയിലെ  നിരോധനാജ്ഞ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

തുടര്‍ച്ചയായ മൂന്നാം ദിവസവും ശബരിമല പ്രശ്നത്തില്‍ സഭ സ്തംഭിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതോടെ സഭയ്ക്ക് പുറത്ത് പ്രതിഷേധവുമായി എത്തുകയായിരുന്നു പ്രതിപക്ഷ എംഎല്‍എമാര്‍.

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കണം. കുടിവെള്ളമെ ശൗചാലയമോ അടക്കം പ്രാഥമിക സൗകര്യങ്ങള്‍ പോലും ശബരിമലയിലില്ല. വിരിവയ്ക്കാന്‍ ഓലപ്പുരയെങ്കിലും സര്‍ക്കാറിന് ഒരുക്കാമായിരുന്നു. 

സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത് ശബരിമലയെ തകര്‍ക്കാനാണ്. സര്‍ക്കാര്‍ വര്‍ഗീയ ശക്തികള്‍ക്ക് വഴിയൊരുക്കുകയാണ്. നേരത്തെ ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ എത്തിക്കൊണ്ടിരുന്ന ശബരിമലയില്‍ ഇപ്പോള്‍ ആളുകള്‍ ഗണ്യമായി കുറയുന്നുവെന്നും ഇതിന്‍റെയെല്ലാം ഉത്തരവാദിത്തം പൊലീസിനും സര്‍ക്കാറിനും സംഘപരിവാറിനുമാണെന്നും ചെന്നിത്തലയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

Read More: ശബരിമല: മൂന്നാം ദിവസവും നിയമസഭ പ്രക്ഷുബ്ധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

click me!