ബ്രൂവറി അനുമതി കിൻഫ്ര ഭൂമിക്കായി ചരടുവലിച്ചത് സിപിഎം ഉന്നത നേതാവിന്റെ മകൻ: പ്രതിപക്ഷനേതാവ്

Published : Oct 01, 2018, 01:37 PM ISTUpdated : Oct 01, 2018, 02:23 PM IST
ബ്രൂവറി അനുമതി കിൻഫ്ര ഭൂമിക്കായി ചരടുവലിച്ചത് സിപിഎം ഉന്നത നേതാവിന്റെ മകൻ: പ്രതിപക്ഷനേതാവ്

Synopsis

ബ്രൂവറി അനുമതിയിൽ പുതിയ ആരോപണവുമായി പ്രതിപക്ഷനേതാവ്. കിൻഫ്രയിൽ പവർ ഇൻഫ്രാടെകിന് ഭൂമി അനുവദിച്ചതിനുപിന്നിൽ സിപിഎം ഉന്നതനേതാവിന്റെ മകനുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കോലിയക്കോട് കൃഷ്ണൻ നായരുടെ മകനും കിൻഫ്രയിലെ പ്രോജക്ട് മാനേജരുമായ ടി. ഉണ്ണികൃഷ്ണനെതിരെയാണ് ചെന്നിത്തലയുടെ ആരോപണം.

തിരുവനന്തപുരം: ബ്രൂവറി അനുമതിയിൽ പുതിയ ആരോപണവുമായി പ്രതിപക്ഷനേതാവ്. കിൻഫ്രയിൽ പവർ ഇൻഫ്രാടെകിന് ഭൂമി അനുവദിച്ചതിന് പിന്നിൽ സിപിഎം ഉന്നതനേതാവിന്റെ മകനുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 

ഒരു പദ്ധതിയുടെ മാനേജർ ഇയാൾ തന്നെ ആണെന്നും ചെന്നിത്തല പറഞ്ഞു. കോലിയക്കോട് കൃഷ്ണൻ നായരുടെ മകനും കിൻഫ്രയിലെ പ്രോജക്ട് മാനേജരുമായ ടി. ഉണ്ണികൃഷ്ണനെതിരെയാണ് ചെന്നിത്തലയുടെ ആരോപണം. 

അതേസമയം അപേക്ഷ ലഭിച്ചാൽ ഇനിയും ബ്രൂവറികൾ അനുവദിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. ബ്രൂവറികൾ അനുവദിക്കുന്നതിൽ അപാകതയില്ല. സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമാണിത്. ചായക്കടക്ക് അനുമതി ലഭിച്ചാൽ പഞ്ചായത്തുകൾ പരിഗണിക്കാറില്ലേ എന്നും ജയരാജന്‍ കണ്ണൂരിൽ പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ
'അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു'; തിരുവനന്തപുരം കോർപറേഷനിലെ അടക്കം സത്യപ്രതിജ്ഞയിൽ സുപ്രിംകോടതി അഭിഭാഷകന്‍റെ പരാതി