രക്ഷാദൗത്യം പൂര്‍ണ്ണമായി സൈന്യത്തെ ഏല്‍പ്പിക്കണം; ചെന്നിത്തല പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

By Web TeamFirst Published Aug 17, 2018, 11:52 PM IST
Highlights

കേരളത്തെ അപ്പാടെ തകര്‍ത്തെറിയുകയും , ലക്ഷക്കണക്കിന് ആളുകളെ ദുരന്തത്തിലാക്കുകയും  ചെയ്ത  പ്രളയക്കെടുതിയില്‍ നിന്ന് ദുരന്ത ബാധിതരെ രക്ഷപ്പെടുത്താനും സഹായിക്കാനുമുള്ള ദൗത്യം പൂര്‍ണ്ണമായും സൈന്യത്തെ എല്‍പ്പിക്കണമെന്നാണ്  പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് നല്‍കിയ  നിവേദനത്തില്‍  ആവിശ്യപ്പെട്ടിരിക്കുന്നത്. 

തിരുവനന്തപുരം: പ്രളയക്കെടുതിയിലെ രക്ഷാദൗത്യം പൂര്‍ണ്ണമായും സൈന്യത്തെ എല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി.  പ്രളയക്കെടുതി ദേശീയ ദുരന്തമായി  പ്രഖ്യാപിക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. 

കേരളത്തെ അപ്പാടെ തകര്‍ത്തെറിയുകയും , ലക്ഷക്കണക്കിന് ആളുകളെ ദുരന്തത്തിലാക്കുകയും  ചെയ്ത  പ്രളയക്കെടുതിയില്‍ നിന്ന് ദുരന്ത ബാധിതരെ രക്ഷപ്പെടുത്താനും സഹായിക്കാനുമുള്ള ദൗത്യം പൂര്‍ണ്ണമായും സൈന്യത്തെ എല്‍പ്പിക്കണമെന്നാണ്  പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് നല്‍കിയ  നിവേദനത്തില്‍  ആവിശ്യപ്പെട്ടിരിക്കുന്നത്. പ്രളയക്കെടുതി വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു നിവേദനം നല്‍കിയത്.  ചരിത്രത്തില്‍ സമാനതകളില്ലാത്ത കടുത്ത പ്രകൃതി ദുരന്തമാണ് കേരളം അനുഭവിക്കുന്നത്. ഇത്  ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം നിവേദനത്തില്‍  ആവിശ്യപ്പെട്ടു.

സമീപകാലത്ത് രാജ്യത്ത് നടന്ന ഏറ്റവും വലിയ ദുരന്തമാണിതെന്നും കുടുതല്‍ സൈന്യത്തെ വിന്യസിക്കണമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല പൂര്‍ണ്ണമായും സൈന്യത്തിന് കൈമാറിയാലേ അവര്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാനാവൂ എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!