
കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി. പ്രസിഡന്‍റ് മൈത്രിപാലാ സിരിസേന പാര്‍ലമെന്‍റ് പിരിച്ചുവിട്ട് മഹീന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്തിയേക്കും. മൈത്രിപാല സിരിസേനയുടെ നടപടിക്കെതിരെ പ്രതിപക്ഷ കക്ഷികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി അടക്കമുള്ള രാജ്യത്തെ പത്ത് കക്ഷികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഒക്ടോബറില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ പുറത്താക്കി പ്രതിപക്ഷ നേതാവായ രാജപക്ഷെയെ സിരിസേന പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. എന്നാല്‍ തമിഴ് പാര്‍ട്ടികള്‍ രാജപക്ഷെയെ പിന്തുണച്ചിരുന്നില്ല. രാജപക്ഷെ പ്രധാനമന്ത്രിയാകുന്നതിന് എതിരെ തമിഴ് ദേശീയ സഖ്യം നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. രാജപക്ഷെ പ്രസിഡന്‍റായിരിക്കേയാണ് തമിഴ്‍പുലികള്‍ക്കെതിരെ സൈനിക നടപടികള്‍ നടന്നത്. തമിഴ്പുലികള്‍ക്കെതിരെ നടന്ന സൈനിക നടപടിയില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനം നടന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam