
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണം ഇളയ്ഛൻറ രാജേഷിന്‍റെ ലൈഗിംക പീഡനമെന്ന് തെളിഞ്ഞു. പെണ്‍കുട്ടിയെ ഇളയച്ഛൻ ആശുപത്രിയിൽ കൊണ്ടുപോയി ഗർഭചിത്രം നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പ്രതിയെ സഹായിച്ചവരെ കുറിച്ചും അന്വേഷണം തുടരുകയാണെന്ന് ആറ്റങ്ങള്‍ എഎസ്‍പിആദിത്യ പറഞ്ഞു.
കഴിഞ്ഞ മാസം 23നാണ് 16വയസ്സായ പെണ്‍കുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടും റിപ്പോർട്ടും ആന്തരിക പരിശോധന ഫലവുമെത്തിയപ്പോഴാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ഗർഭചിത്രം നടത്തിയതായും കണ്ടെത്തിയത്. ഇളയച്ഛൻ രാജേഷിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റംസമ്മതിച്ചു. പെണ്‍കുട്ടിയ്ക്ക് രക്തസ്രാവമുണ്ടായപ്പോള്‍ പ്രതിയ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി ഗർഭചിദ്രം നടത്തിയതായി പൊലീസ് പറയുന്നു.
ഭാര്യയെന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 19 വയസ്സായതായി പറഞ്ഞു. പ്രതിയെ സഹായിക്കാൻ ചിലരുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഒരു ദിവസമുമ്പാണ് ഫൊറൻസിക് റിപ്പോർട്ട് പൊലീസിന് ലഭിച്ചത്. പ്രധാനപ്രതിയെ പിടികൂടിയെങ്കിലും പ്രതിയെ സഹായിച്ചവരെയും ബന്ധുക്കളെയും കുറിച്ച് അന്വഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി പീഡനത്തിന് ഇരയായ കാര്യം അറിഞ്ഞിട്ടും മാതാപിതാക്കള്‍ ഇക്കാര്യം പൊലീസിൽ നിന്നും മറച്ചുവച്ചു. മൂന്നു കുട്ടികളുടെ അച്ഛനാണ് പ്രതിയായ രാജേഷ്. പ്രതിക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. സിഐ ഷാജയുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam