റേഷൻ കാർഡ് ലഭിക്കുന്നില്ല; കുട്ടനാട്ടുകാർക്ക് ആനുകൂല്യങ്ങൾ നഷ്ടമാകുന്നതായി പരാതി

By Web TeamFirst Published Jan 24, 2019, 8:27 PM IST
Highlights

റേഷൻ കാർഡിനായി അധികൃതരെ സമീപീക്കുമ്പോൾ ഓരോ തവണയും പല കാരണങ്ങൾ പറഞ്ഞ് മടക്കിവിടുകയാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് പലതവണ പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടാകുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.

കുട്ടനാട്: റേഷന്‍ കാര്‍ഡില്ലാത്തതിനാൽ കുട്ടനാട്ടില്‍ നിരവധി പേര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നുവെന്ന പരാതി വ്യാപകമാകുന്നു. റേഷന്‍ കാര്‍ഡിനായി താല്‍ക്കാലിക ഷെഡിൽ താമസം തുടങ്ങി നാളുകളേറെ കഴിഞ്ഞിട്ടും അധികൃതർ റേഷൻ കാർഡ്  നൽകുന്നില്ലെന്നാണ് പരാതി. റേഷന്‍ കാര്‍ഡ് കിട്ടിയാലെ ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കുകയുള്ളുവെന്നാണ് ചട്ടം. എന്നാൽ അധികൃതരുടെ അലംഭാവം മൂലം ലൈഫ് പദ്ധതി പ്രകാരം വീട് കിട്ടുന്നതടക്കമുള്ള എല്ലാ ആനൂകൂല്യങ്ങളും ഇല്ലാതാവുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു
കുട്ടനാട്ടിലും ആലപ്പുഴയിലെ വിവിധ ഭാഗങ്ങളിലുമുളള നിർധനരാണ് അധികൃതർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം പേരില്‍ വീടും സ്ഥലവും ഇല്ലാത്തതിനാൽ എല്ലാ ആനൂകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണെന്ന് ഇവർ പറയുന്നത്. റേഷൻ കാർഡിനായി അധികൃതരെ സമീപീക്കുമ്പോൾ ഓരോ തവണയും പല കാരണങ്ങൾ പറഞ്ഞ് മടക്കിവിടുകയാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് പലതവണ പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടാകുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.

click me!