സ്ത്രീ പ്രവേശനത്തെ എതിര്‍ത്തത് ബെഞ്ചിലെ ഏക വനിതാ ജഡ്ജ്

Published : Sep 28, 2018, 12:11 PM ISTUpdated : Sep 28, 2018, 12:51 PM IST
സ്ത്രീ പ്രവേശനത്തെ എതിര്‍ത്തത് ബെഞ്ചിലെ ഏക വനിതാ ജഡ്ജ്

Synopsis

വിശ്വാസത്തില്‍ യുക്തിയ്ക്ക് സ്ഥാനമില്ല. അതില്‍ കോടതി ഇടപെടെരുത്. ശബരിമലയിലെ വിശ്വാസി വിഭാഗത്തിലെയോ ആ മതത്തിലെയോ ഏതെങ്കിലും വ്യക്തി സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് മുന്നോട്ട് വരുന്നതു വരെ കോടതി ഈ വിഷയത്തില്‍ ഇടപെടരുത്...

ദില്ലി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതിയുടെ ചരിത്ര വിധി പുറത്തുവന്നിരിക്കുന്നു. അയപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാരും വാദിച്ചപ്പോള്‍ ഭൂരിപക്ഷ തീരുമാനത്തെ എതിര്‍ത്തത് ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര മാത്രമാണ്. 

വിശ്വാസിളുടെ വികാരത്തില്‍ സുപ്രീംകോടതിയ്ക്ക് ഇടപെടാനാകില്ലെന്നാണ് ഇന്ദു മല്‍ഹോത്ര തന്‍റെ വിധി പ്രസ്താവത്തില്‍ കുറിച്ചത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 26 പ്രകാരം ശബരിമല ക്ഷേത്രത്തിനും ആരാധനയ്ക്കും സംരക്ഷണം ഉറപ്പ് നല്‍കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. 

വിശ്വാസത്തില്‍ യുക്തിയ്ക്ക് സ്ഥാനമില്ല. അതില്‍ കോടതി ഇടപെടെരുത്. ശബരിമലയിലെ വിശ്വാസി വിഭാഗത്തിലെയോ ആ മതത്തിലെയോ ഏതെങ്കിലും വ്യക്തി സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് മുന്നോട്ട് വരുന്നതു വരെ കോടതി ഈ വിഷയത്തില്‍ ഇടപെടരുത്. ഒരു പ്രത്യേക മതവിഭാഗമെന്ന സ്ഥാനം അയ്യപ്പന്മാര്‍ക്കുണ്ടെന്നും അവര്‍ നിരീക്ഷിച്ചു.

ഇന്ത്യയിൽ വ്യത്യസ്ത ആചാരങ്ങളുണ്ട്. യുക്തിരഹിതമായ ആചാരങ്ങള്‍ക്ക് പോലും ഭരണഘടന സ്വാത്യന്ത്ര്യം നല്‍കുന്നു . ഭരണഘടനയുടെ അനുച്ഛേദം 14 ലെ യുക്തികളുടെ  മാത്രം ഉരകല്ലാൽ ഈ ആചാരങ്ങളെ  അളക്കാനാവില്ല . അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായ കണക്കാനാവില്ലെന്ന് ഭൂരിപക്ഷാഭിപ്രായത്തെയും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര തള്ളുന്നു.

എന്നാല്‍ അഞ്ചംഗ ബെഞ്ചിലെ, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ എം ഖാന്‍വില്‍ക്കര്‍, റോഹിന്‍റണ്‍ നരിമാന്‍, ഡി വൈ ചന്ദ്രചൂഡ‍് എന്നീ നാല് അംഗങ്ങളും സ്ത്രീ പ്രവേശനത്തെ പിന്തുണച്ചു.  ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമാണെന്ന് വിധി പ്രസ്താവത്തില്‍ കോടതി ചൂണ്ടിക്കാണിച്ചു. 

ഭരണഘടനയുടെ 25 -ാം വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക്  ജൈവീക, മാനസീക ഘടകങ്ങൾ തടസ്സമല്ലെന്നും കോടതി വിശദമാക്കി. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ സത്രീകളുടെ അവകാശങ്ങൾക്ക് എതിരാണ്. ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേത്. സത്രീകൾ ചെറുതോ പുരുഷന്മാരേക്കാൾ വലുതോ അല്ല. ഭരണഘടനയിലെ തുല്യ അവകാശം എല്ലാവർക്കും ഒരു പോലെ കിട്ടണം. ഭരണഘടനയ്ക്ക് അനുസൃതമായുള്ള വ്യവസ്ഥകളേ അംഗീകരിക്കാനാവൂ എന്നും കോടതി വ്യക്തമാക്കി. 

ശാരീരികാവസ്ഥയുടെ പേരിൽ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹര്‍ജി നൽകിയ യംങ് ലോയേഴ്സ് അസോസിയേഷന്‍റെ വാദം. സ്ത്രീകളോടുള്ള വിവേചനം ഭരണഘടനാ വിരുദ്ധമാണെന്നും യംങ് ലോയേഴ്സ് അസോസിയേഷൻ വാദിച്ചു. ഹര്‍ജിക്കാരുടെ നിലപാടിനെ അനുകൂലിച്ച സംസ്ഥാന സര്‍ക്കാര്‍, സന്യാസി മഠങ്ങൾ പോലെ ശബരിമല ക്ഷേത്രം പ്രത്യേക വിഭാഗത്തിൽപ്പെട്ട ക്ഷേത്രമല്ലെന്നാണ് കോടതിയില്‍ വാദിച്ചത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

60 കോടിയുടെ തട്ടിപ്പ്: ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം; സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും
നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്