പിടിച്ചെടുത്ത മദ്യം അടിച്ച് പൂസായി എലികള്‍; നട്ടം തിരിഞ്ഞ് പൊലീസ്

Published : Dec 29, 2018, 03:31 PM ISTUpdated : Dec 29, 2018, 07:31 PM IST
പിടിച്ചെടുത്ത മദ്യം  അടിച്ച് പൂസായി എലികള്‍; നട്ടം തിരിഞ്ഞ് പൊലീസ്

Synopsis

 ആയിരം ലിറ്റര്‍ വരുന്ന മദ്യത്തിന്‍റെ മുക്കാല്‍ ഭാഗവും എലികള്‍ കുടിച്ചു.

പാട്ന: റെയ്ഡിൽ പിടിച്ചെടുത്ത മദ്യം എലികൾ കുടിച്ച് തീർത്തതായി പൊലീസ്. ഉത്തര്‍പ്രദേശിലെ ബറേലി കണ്ടോൺമെന്റ് പൊലീസ് സ്റ്റേഷനിലാണ് വിചിത്രമായ സംഭവം നടന്നത്. നര്‍ക്കോട്ടിക് സെല്‍ പിടിച്ചെടുത്ത ആയിരം ലിറ്റര്‍ മദ്യമാണ് എലികള്‍ കുടിച്ച് തീര്‍ത്തെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച സ്റ്റോർ റൂം തുറന്നപ്പോഴാണ് കാലിയായ കന്നാസുകൾ കണ്ടെത്തിയത്. 

നിരവധി കന്നാസുകൾ ഒഴിഞ്ഞും ചിലതിന്റെ അടിഭാഗങ്ങളിൽ ദ്വാരവും ഉണ്ടായിരുന്നു. ഇതോടെ മദ്യം കുടിച്ച് തീർത്തത് എലികളാണെന്ന് പെലീസ് സ്ഥിരീകരിക്കുകയായിരുന്നു. സ്റ്റോർ റൂം തുറന്നപ്പോൾ കന്നാസുകൾക്ക് സമീപം എലികൾ വിഹരിക്കുകയായിരുന്നു. ആയിരം ലിറ്റര്‍ വരുന്ന മദ്യത്തിന്‍റെ മുക്കാല്‍ ഭാഗവും എലികള്‍ കുടിച്ചു. എലികള്‍ സ്ഥിരം മദ്യം കഴിക്കാന്‍ ആരംഭിച്ചതു പോലുണ്ടെന്നും സ്റ്റോര്‍ റൂം എലികളുടെ വിഹാര കേന്ദ്രമായതായും സ്റ്റേഷനിലെ സീനിയർ ക്ലർക്കായ നരേഷ് പാല്‍ പറഞ്ഞു..

സാധരണ റെയ്ഡിൽ പിടിച്ചെടുക്കുന്ന മദ്യം നടപടികൾക്ക് ശേഷം നശിപ്പിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ പിടിച്ചെടുത്ത മദ്യം നശിപ്പിക്കണമെന്നാവശ്യപ്പെട്ട് മേൽ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും നരേഷ് കൂട്ടിചേർത്തു. അതേസമയം എലികളാണോ അതോ വെറെന്തെങ്കിലുമാണോ ഇതിന് പിന്നിലെന്ന് അന്വേഷിക്കുന്നതായി പൊലീസ് സൂപ്രണ്ട് അഭിനന്ദന്‍ സിങ് വ്യക്തമാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യയെ വെള്ളം കുടിപ്പിച്ച ട്രംപിന്റെ താരിഫ് അഹങ്കാരത്തിന് 'പണി' കൊടുത്തത് ഇന്ത്യൻ വംശജൻ, സുപ്രീം കോടതിയിലെ മിന്നൽ വാ​ദങ്ങൾ, കൈയടി
'അധികാരമല്ല, ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുകയാണ് ലക്ഷ്യം'; ആർഎസ്എസ് മേധാവിയുടെ മറുപടി മീററ്റിൽ നടന്ന പരിപാടിയിൽ