'മനുഷ്യാവകാശങ്ങൾ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണ്, കുറ്റവാളികള്‍ക്കും തീവ്രവാദികള്‍ക്കും വേണ്ടിയുള്ളതല്ല';-യോഗി ആദിത്യനാഥ്

Published : Dec 29, 2018, 02:02 PM ISTUpdated : Dec 29, 2018, 02:09 PM IST
'മനുഷ്യാവകാശങ്ങൾ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണ്, കുറ്റവാളികള്‍ക്കും തീവ്രവാദികള്‍ക്കും വേണ്ടിയുള്ളതല്ല';-യോഗി ആദിത്യനാഥ്

Synopsis

ഉത്തര്‍പ്രദേശില്‍ നടക്കുന്ന ‘പൊലീസ് വീക്ക്’ പരിപാടിയില്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് വീക്കിലെ അഞ്ചാമത്തെ ദിവസമായ വെള്ളിയാഴ്ചയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

ലക്നൗ: വിവാദ പരാമർശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. മനുഷ്യാവകാശങ്ങൾ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്നും കുറ്റവാളികള്‍ക്കും തീവ്രവാദികള്‍ക്കും വേണ്ടിയുള്ളതല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നടക്കുന്ന ‘പൊലീസ് വീക്ക്’ പരിപാടിയില്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് വീക്കിലെ അഞ്ചാമത്തെ ദിവസമായ വെള്ളിയാഴ്ചയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

മനുഷ്യാവകാശ ലംഘനത്തിന്‍റെ പേരില്‍ തെറ്റായ ആളുകളെ സംരക്ഷിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് സംസാരിക്കുന്നവർ തന്നെ മനുഷ്യാവകാശം ലംഘിക്കുന്നത് ശരിയല്ലെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

നിരവധി സംഘടനകളും ആളുകളും മനുഷ്യാവകാസ ലംഘനത്തിന്‍റെ പേരിൽ സർക്കാറിനേയും പൊലീസിനേയും വിമർശിക്കുന്നുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പൊലീസിന്റെ നടപടികള്‍ പ്രശംസിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് നേപ്പാൾ, മ്യാൻമാർ, സിംഗപ്പൂർ, മൗറീഷ്യസ് എന്നിവിടങ്ങളിൽ. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നെഗറ്റീവ് ലേഖനങ്ങളും വിമർശനങ്ങളും വായിച്ചിട്ടുപോലും സംസ്ഥാനത്തെ പൊലീസ് നടപടികളെ ജനങ്ങൾ പ്രശംസിക്കുന്നുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു. 

ഉത്തർപ്രദേശിൽ‌ 2017ൽ ബിജെപി സര്‍ക്കാര്‍ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ 1500 പൊലീസ് ഏറ്റുമുട്ടലുകളില്‍ 69 പേരെ വധിച്ചിട്ടുണ്ട്. 450 ഒാളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'