ബന്ധുക്കൾ വീടിന്റെ ടെറസ്സിൽ തടവിൽവച്ച അമ്പത്തിരണ്ടുകാരിക്ക് മോചനം

By Web TeamFirst Published Sep 19, 2018, 9:20 PM IST
Highlights

തുറസായ ടെറസ്സിലെ മാലിന്യത്തിൽ ഒരു കഷണം തുണി മാത്രം ധരിച്ച് നിലത്ത് കിടക്കുകയാണ് ആ സ്ത്രീ. തുടർന്ന് പൊലീസ് വീടിന്റെ ടെറസ്സിൽ കയറി സ്ത്രീയെ രക്ഷപ്പെടുത്തി. ഇവരെ വിദ​ഗ്ധ ചിക്ത്സക്കായി ബാബാ സാഹെബ് അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദില്ലി: മൂത്ത സഹോദരന്റെയും ഭാര്യയുടെയും ക്രൂരതയ്ക്ക് ഇരയായ 52ക്കാരി ഒടുവിൽ മോചിതയായി. മഴയും വെയിലും കൊണ്ട് ഭഷണം പോലും നിഷേധിക്കപ്പെട്ട് രണ്ട് വർഷത്തോളം വീടിന്റെ ടെറസ്സിൽ കഴിഞ്ഞ സ്ത്രീയെ ഇളയ സഹോദരനും പൊലീസും ചേർന്ന് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ മൂത്ത സഹോദരൻ സുനിൽ (54), ഭാര്യ അന്നപൂർണ (45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി രോഹിണി ന​ഗറിലാണ് കരളലിയിക്കുന്ന ഈ സംഭവം നടന്നത്.   

ബുധനാഴ്ച്ചയാണ് ​സഹോദരിയെ മൂത്ത സഹോദരനും ഭാര്യയും ചേർന്ന് തടവിൽ വച്ചിരിക്കുകയാണെന്ന വിവരം ഇളയ സഹോദരൻ നരേശ് പൊലീസിൽ അറിയിക്കുന്നത്. നരേശിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ് സുനിലെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് അന്നപൂർണയെ ഫോണിൽ ലഭിച്ചെങ്കിലും സംസാരിക്കാൻ അവർ തയ്യാറായിരുന്നില്ല. തുടർന്ന് പൊലീസും ദേശീയ ശിശു-വനിത കമ്മീഷൻ        
അം​ഗങ്ങളും അവരുടെ വീട്ടിൽ എത്തി. 

എന്നാൽ വീട്ടിലേക്ക് പൊലീസിനെ കടത്തിവിടാൻ അന്നപൂർണ സമ്മതിച്ചില്ല. തുടർന്ന് ഒരു മണിക്കൂറോളം വീടിന് പുറത്തു കാത്തുനിന്ന ഉദ്യോ​ഗസ്ഥർ സുനിലിന്റെ വീട് പരിശോധിക്കുന്നതിനായി അയൽ വീട്ടീലെ ടെറസ്സിൽ കയറുകയായിരുന്നു. അപ്പോഴാണ് സുനിലിന്റെ വീട്ടിലെ ടെറസ്സിലെ കാഴ്ച്ച അവരെ ഞെട്ടിച്ചത്. തുറസായ ടെറസ്സിലെ മാലിന്യത്തിൽ ഒരു കഷണം തുണി മാത്രം ധരിച്ച് നിലത്ത് കിടക്കുകയാണ് ആ സ്ത്രീ. തുടർന്ന് പൊലീസ് വീടിന്റെ ടെറസ്സിൽ കയറി സ്ത്രീയെ രക്ഷപ്പെടുത്തി. ഇവരെ വിദ​ഗ്ധ ചിക്ത്സക്കായി ബാബാ സാഹെബ് അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവരുടെ അവസ്ഥ ദയനീയമാണ്. അസ്ഥികൾ ചുരുങ്ങിയിരിക്കുകയാണ്. ​ദിവസം ഒന്നോ രണ്ടോ റൊട്ടികൾ മാത്രമാണ് അവർക്ക് ലഭിക്കുക. ചില സമയത്ത് കുടിക്കാൻ വെള്ളം പോലും ലഭിക്കാറില്ലെന്ന് ദേശീയ ശിശു-വനിത കമ്മീഷൻ തലവൻ സ്വാതി മലിവാൾ പറഞ്ഞു.  

ശാരീരികമായ തളർന്ന സ്ത്രീയുടെ മാനസ്സിക നിലയും വളരെ മോശമായിരുന്നു. കക്കൂസോ കുളിമുറിയോ ഇല്ലാത്ത ടെറസ്സിൽ മതിയായ വസ്ത്രം പോലും ധരിക്കാതെ കഴിഞ്ഞ രണ്ട് വർഷത്തോളമായി കിടക്കുയാണ് അവർ. അമ്മയുടെ മരണശേഷമാണ് അവരെ സുനിലും ഭാര്യും വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നത്. സഹോദരിയെ കാണണമെന്ന് നരേശ് ആവശ്യപ്പെട്ടിരുന്നെങ്കിലും സുനിൽ സമ്മതിച്ചിരുന്നില്ല. ഇതിനായി പല തവണ സുനിലിന്റെ വീട് നരേശ് സന്ദർശിച്ചിരുന്നു. അതേസമയം സഹോദരിയുടെ അവസ്ഥ നരേശ് അറിയുമെന്ന പേടി കാരണമാണ് കാണാൻ അനുവാദം നൽകാതിരുന്നതെന്ന് നരേശ് പറഞ്ഞു. 

click me!