സാമൂഹ്യ മാധ്യമങ്ങളിൽ നേതാക്കൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ സാന്താ ക്ലോസിനെ അവഹേളിക്കുന്നു എന്ന് കാട്ടിയാണ് പരാതി. സാന്താക്ലോസിനെ രാഷ്ട്രീയ ഉപകരണമായി മാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ദില്ലി: മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയിൽ 3 ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. ദില്ലി പൊലീസ് ആണ് കേസെടുത്തത്. സൗരഭ് ഭരദ്വാജ്, സഞ്ജീവ് ജാ, ആദിൽ അഹമ്മദ് ഖാൻ എന്നിവർക്കെതിരെയാണ് കേസ്. സാമൂഹ്യ മാധ്യമങ്ങളിൽ ഇവർ പോസ്റ്റ് ചെയ്ത വീഡിയോയിൽ സാന്താ ക്ലോസിനെ അവഹേളിക്കുന്നു എന്ന് കാട്ടിയാണ് പരാതി. ഡിസംബർ 17, 18 തീയതികളിൽ നടത്തിയ സ്കിറ്റിന്റെ വീഡിയോകളാണ് നേതാക്കൾ പോസ്റ്റ് ചെയ്തത്. സാന്താക്ലോസിനെ രാഷ്ട്രീയ ഉപകരണമായി മാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.



