നവീകരിച്ച മലമ്പുഴ ഡാമും ഉദ്യാനവും ഉദ്ഘാടനം ചെയ്തു

By Web TeamFirst Published Dec 22, 2018, 7:42 PM IST
Highlights

ഡാമിലൊരുക്കിയ സെൽഫി കോണറിന്‍റെ ഉദ്ഘാടനം വി. എസ്. അച്യുതാനന്ദനും, മന്ത്രി കെ. കൃഷ്ണൻകുട്ടിയും സെൽഫിയെടുത്തു നിർവ്വഹിച്ചു.

പാലക്കാട്: വിനോദ സഞ്ചാരികളെ വരവേൽക്കാൻ നവീന സൗകര്യങ്ങളൊരുക്കി മലമ്പുഴ ഡാമും ഉദ്യാനവും. ഡാമിന്‍റെ ചരിത്രം പറയുന്ന ചിത്രപ്രദർശനവും ഡാമിന്‍റെ ഭംഗി മുഴുവൻ പകർത്തുവാൻ കഴിയുന്ന രണ്ടു സെൽഫി കോർണറുകളുമാണ് പ്രധാന ആകർഷണങ്ങൾ. മലമ്പുഴയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം വി. എസ്. അച്യുതാനന്ദൻ നിർവ്വഹിച്ചു.

‌ഡാമിലെത്തുന്ന വിനോദസഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മനോഹരമായ ഉദ്യാനവും, സെൽഫി കോണറുമാണ് ഇതിൽ പ്രധാനം. സെൽഫി കോണറിന്‍റെ ഉദ്ഘാടനം വി. എസ്. അച്യുതാനന്ദനും, മന്ത്രി കെ. കൃഷ്ണൻകുട്ടിയും സെൽഫിയെടുത്തു നിർവ്വഹിച്ചു.

അവധിക്കാലമായതിനാൽ നവീകരിച്ച മലമ്പുഴയുടെ സൗന്ദര്യം ആസ്വദിക്കുവാൻ ധാരാളം സഞ്ചാരികളാണ് എത്തുന്നത്. സഞ്ചാരികളെ ആകർഷിക്കുവാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ചടങ്ങിൽ സംസാരിച്ച വി. എസും, മന്ത്രി കെ. കൃഷ്ണൻകുട്ടിയും പറഞ്ഞു. നവീകരണം പൂർത്തിയായതോടെ രാത്രിയാകുമ്പോൾ മലമ്പുഴയുടെ സൗന്ദര്യം ഇരട്ടിയായിട്ടുണ്ടെന്ന് സഞ്ചാരികൾ സാക്ഷ്യപ്പെടുത്തുന്നു. നിറങ്ങളും ജല നൃത്തവുമെല്ലാം സഞ്ചാരികൾക്ക് നൽകുന്നത് മനസ്സ് നിറയെ ആനന്ദം. 

click me!