രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തില്‍; കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷിക്കാൻ സോഡിയാക് ബോട്ടിറക്കി

By Web TeamFirst Published Sep 24, 2018, 12:17 PM IST
Highlights

ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷിക്കാൻ സോഡിയാക് ബോട്ടിറക്കി. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവിക സേനാ വിമാനവും ഒപ്പമുണ്ട്. ഫ്രഞ്ച് കപ്പലായ ഒസിറിസ് അഭിലാഷ് ടോമിയുടെ പായ്‍വഞ്ചിയുടെ അടുത്തെത്തി. 

കൊച്ചി: ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷിക്കാൻ സോഡിയാക് ബോട്ടിറക്കി. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവിക സേനാ വിമാനവും ഒപ്പമുണ്ട്. ഫ്രഞ്ച് കപ്പലായ ഒസിറിസ് അഭിലാഷ് ടോമിയുടെ പായ്‍വഞ്ചിയുടെ അടുത്തെത്തി. ആംസ്റ്റർഡാം ദ്വീപിലേക്കാകും അഭിലാഷിനെ മാറ്റുക.

അഭിലാഷിന്റെ ചികില്‍സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ ദ്വീപിലുണ്ട്. കപ്പലില്‍ നിന്ന് സോഡിയാക്ക് ബോട്ടിറക്കി പായ്‍വഞ്ചിയുടെ അടുത്തെത്താനുള്ള ശ്രമങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്. പായ്മരം ഒടിഞ്ഞുവീണ് നടുവിന് പരുക്കേറ്റ അഭിലാഷ് വഞ്ചിയിൽ കിടപ്പിലാണ്. തനിക്ക് സ്ട്രെച്ചർ ആവശ്യമാണെന്ന് അഭിലാഷ് ഫ്രാൻസിലെ റെയ്സ് കൺട്രോൾ റൂമിനെ അറിയിച്ചിരുന്നു.

click me!