Latest Videos

ബന്ധിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രികാല ഗതാഗതത്തിനുള്ള നിയന്ത്രണം നീങ്ങുമെന്ന പ്രതീക്ഷയില്‍ വയനാട്ടുകാര്‍

By Web TeamFirst Published Dec 2, 2018, 11:13 AM IST
Highlights

കോഴിക്കോട് കൊല്ലഗല്‍ ദേശിയ പാതയിലെ ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രികാല ഗതാഗത നിരോധനം പരിശോധിക്കുന്നതിനായി സുപ്രിം കോടതി വിദഗ്ധ സമിതിയെ നിയമിക്കുന്നത് ജനുവരിയിലാണ്. കേരള തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ പ്രതിനിധികളടങ്ങുന്ന സമതി ഒക്ടോബര്‍ പകുതിയോടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.റോഡിനിരുവശവും കമ്പിവേലികള‍് കെട്ടി അഞ്ചുകിലോമീറ്റര്‍ ഇടവിട്ട് മേല്‍പാലങ്ങള്‍ നിര്‍മ്മിച്ച് നിരോധനം പിന്‍വലിക്കാമെന്നായിരുന്നു നിര്‍ദ്ദേശം.
 
വയനാട്: ബന്ധിപ്പൂര്‍ വനത്തിലൂടെയുള്ള ദേശിയപാതയുടെ  വികസനത്തിന്‍റെ പകുതി തുക കേരളം വഹിക്കാമെന്നേറ്റതോടെ രാത്രികാല ഗതാഗത നിയന്ത്രണത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാര്‍. സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ എടുക്കുന്ന നിലപാടാകും നിര്‍ണ്ണായകം. നിലപാട് അനകൂലമാക്കാന്‍ കര്‍ണാടകയുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം.

കോഴിക്കോട് കൊല്ലഗല്‍ ദേശിയ പാതയിലെ ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രികാല ഗതാഗത നിരോധനം പരിശോധിക്കുന്നതിനായി സുപ്രിം കോടതി വിദഗ്ധ സമിതിയെ നിയമിക്കുന്നത് ജനുവരിയിലാണ്. കേരള തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ പ്രതിനിധികളടങ്ങുന്ന സമതി ഒക്ടോബര്‍ പകുതിയോടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.റോഡിനിരുവശവും കമ്പിവേലികള‍് കെട്ടി അഞ്ചുകിലോമീറ്റര്‍ ഇടവിട്ട് മേല്‍പാലങ്ങള്‍ നിര്‍മ്മിച്ച് നിരോധനം പിന്‍വലിക്കാമെന്നായിരുന്നു നിര്‍ദ്ദേശം.

 ഈ നിര്‍ദ്ദേശത്തെ കേരളവും കേന്ദ്രവും പിന്തുണച്ചു. കേരളം മേല്‍പാലത്തിനും ദേശിയപാത വികനസത്തിനും ചിലവാകുന്ന തുകയുടെ പകുതി വഹിക്കാമെന്നുമേറ്റു. കര്‍ണാടക കൂടി അനുകൂല നിലപാടെടുത്താല്‍ രാത്രിഗാല ഗതാഗത നിരോധനം പിന്‍വലിക്കാനാകുമെന്നാണ് പ്രതീക്ഷ. രണ്ടാഴ്ച്ചക്കുള്ളില്‍ വീണ്ടും സുപ്രീംകോടതി കേസ് പരിഗണിക്കും. അതിനുമുമ്പ് ഈ അഭിപ്രായ ഐക്യമുണ്ടാക്കണമെന്നാണ് ആക്ഷന്‍കമ്മിറ്റിയുടെ ആവശ്യം. അതേസമയം അനുകൂല നിലപാട് സ്വീകരിക്കരുതെന്നവാശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

click me!