'റോബർട്ട് വാദ്ര ലണ്ടനിലെ സ്വത്തുക്കള്‍ വാങ്ങിയത് കൈക്കൂലി പണം കൊണ്ട്'; ഗുരുതര ആരോപണങ്ങളുമായി ബിജെപി

By Web TeamFirst Published Feb 6, 2019, 2:05 PM IST
Highlights

വാദ്ര ഒരു സ്വിസ് കമ്പനിയെ സഹായിച്ചുവെന്നും വാദ്രക്ക് അഗസ്റ്റ വെസ്റ്റ്ലാന്റ് അഴിമതിയുമായി ബന്ധമുണ്ടെന്നും സമ്പിത് പാത്ര ആരോപിക്കുന്നു. വാദ്രക്ക് നേരെ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാന്‍ രാഹുൽ ഗാന്ധിക്ക് ബാധ്യതയുണ്ടെന്നും സമ്പിത് പാത്ര

ദില്ലി: പ്രിയങ്ക ഗാസിയുടെ ഭർത്താവ് റോബർട്ട് വാദ്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബി ജെ പി. വാദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് പെട്രോളിയം, പ്രതിരോധ കരാറുകളിലൂടെ കൈക്കൂലി ലഭിച്ചിട്ടുണ്ടെന്ന് ബി ജെ പി ആരോപിച്ചു.  വാദ്രക്ക് ലണ്ടനിൽ എട്ടോളം ഭൂസ്വത്തുക്കളുണ്ട്, ലണ്ടനിലെ സ്വത്തുവകകൾ വാങ്ങിയത് കൈക്കൂലിയായി കിട്ടിയ പണമുപയോഗിച്ചെന്നും  ബി ജെ പിയുടെ ആരോപിച്ചു. 

റോബർട്ട് വാദ്ര ഇന്ന് വൈകുന്നേരം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാവാനിരിക്കുന്ന സാഹചര്യത്തിലാണ് രൂക്ഷ ആരോപണങ്ങളുമായി ബി ജെ പി വക്താവ് സമ്പിത് പാത്ര രംഗത്തെത്തിയത്. വാദ്ര ഒരു സ്വിസ് കമ്പനിയെ സഹായിച്ചുവെന്നും വാദ്രക്ക് അഗസ്റ്റ വെസ്റ്റ്ലാന്റ് അഴിമതിയുമായി ബന്ധമുണ്ടെന്നും സമ്പിത് പാത്ര ആരോപിക്കുന്നു. വാദ്രക്ക് നേരെ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാന്‍ രാഹുൽ ഗാന്ധിക്ക് ബാധ്യതയുണ്ടെന്നും സമ്പിത് പാത്ര  ദില്ലിയില്‍ പറഞ്ഞു. 

രാഹുലിനേയും പ്രിയങ്കയേയും, വാദ്രയേയും  മോശമാക്കി ചിത്രീകരിച്ച പോസ്റ്ററിനെ കുറിച്ച്  രണ്ട് കുറ്റവാളികളുടെ പോസ്റ്ററാണെന്ന് സമ്പിത് പത്ര പറഞ്ഞു. 

click me!