
ദില്ലി: റോഹിങ്ക്യൻ അഭയാര്‍ഥികളെ നാടു കടത്തുമെന്ന് ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്ങ്. ഇവരെ തിരിച്ചയക്കുന്നതിനെക്കുറിച്ച് വിദേശകാര്യമന്ത്രാലയം മ്യാൻമാറുമായി ചര്‍ച്ച നടത്തും. അഭയാര്‍ഥികളുടെ കണക്കെടുക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട് . ഇതു ലഭിച്ചാൽ വിദേശ കാര്യമന്ത്രാലയത്തിന് കൈാറുമെന്നും അദ്ദേഹം ലോക്സഭയെ അറിയിച്ചു.
അഭയാർത്ഥികളുടെ തിരിച്ചയക്കലുമായി ബന്ധപ്പെട്ട് മ്യാൻമാറുമായി വിദേശകാര്യ മന്ത്രാലയമാണ് ചർച്ച നടത്തുക. തുടര്‍ന്ന് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
റോഹിങ്ക്യകൾക്ക് ഇന്ത്യൻ രേഖകൾ അനധികൃതമായി കിട്ടിയിട്ടുണ്ടെങ്കിൽ നിയമ നടപടിയെടുക്കുമെന്ന് ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു പറഞ്ഞു. അഭയാർഥികളുടെ കണക്കെടുക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാൽ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു. ലോക്സഭയിൽ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇരുവരും.
റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുമെന്ന് നേരത്തെയും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരടക്കമുള്ളവര്‍ പ്രതിഷേധമറിയിച്ചെങ്കിലും, ഭരണഘടനാ പരമായ വശങ്ങള്‍ പരിശോധിച്ച് അഭയര്‍ത്തികളെ നാടുകടത്തുമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam