ശബരിമല വിധിക്കെതിരെ ഓർഡിനൻസ് : യുഡിഎഫിൽ ഭിന്നത

By Web TeamFirst Published Jan 3, 2019, 6:06 PM IST
Highlights

ഓർഡിനൻസ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന് യുഡിഎഫ് എംപിമാർ പ്രഖ്യാപിച്ചത് താന്‍ അറിയാതെയെന്ന് സൂചിപ്പിച്ച് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
 

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള വിധിക്കെതിരെ കേന്ദ്രം ഓഡിനന്‍സ് ഇറക്കണമെന്നതില്‍ യുഡിഎഫില്‍ ഭിന്നത. ഓർഡിനൻസ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന് യുഡിഎഫ് എംപിമാർ പ്രഖ്യാപിച്ചത് താന്‍ അറിയാതെയെന്ന് സൂചിപ്പിച്ച് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഓർഡിനൻസ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുന്ന കാര്യം ദേശീയ നേതൃത്വവുമായി ആലോചിച്ചു മാത്രം തീരുമാനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയെ കാണാൻ സമയം തേടുമെന്നും യുഡിഎഫ് എംപിമാർ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ എകെ ആന്റണി, കെസി വേണുഗോപാൽ, ശശി തരൂർ എന്നിവരൊന്നും ഇന്നലത്തെ  എംപിമാരുടെ വാർത്താ സമ്മേളനത്തിൽ ഇല്ലായിരുന്നില്ലെയെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് ഇന്നലെ ഏതാനും യുഡിഎഫ് എംപിമാർ വാർത്താസമ്മേളനം നടത്തി ഓർഡിനൻസ് കൊണ്ടുവരാൻ പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചത്. അയോദ്ധ്യ വിധിവന്നാൽ ബിജെപി ഓർഡിനൻസ് കൊണ്ടുവരുമെന്ന് ലീഗ് മറക്കേണ്ടെന്ന് മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയെ തള്ളി മുല്ലപ്പള്ളി രംഗത്ത് എത്തിയത്

click me!