
അഹമ്മദബാദ്: ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത യുവതിയെ കാറില്‍നിന്ന് തള്ളിയിട്ട് കൊന്നു. ബലാത്സംഗത്തെ എതിര്‍ത്ത 28 കാരിയായ നഴ്സിനെ പ്രതികള്‍ കാറില്‍നിന്ന് വലിച്ചെറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്.
അഹമ്മദാബാദില്‍നിന്ന് 125 കിലോമീറ്റര്‍ അകലെയുള്ള സയ്ലയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലേക്ക് പോകുകയായിരുന്നു യുവതി. ശന്തുഭായ് എന്ന ആള്‍ യുവതിയ്ക്ക് ലിഫ്റ്റ് നല്‍കി. വാഹനത്തില്‍ വച്ച് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ഇതിനെ എതിര്‍ത്തതോടെ കാറില്‍നിന്ന് പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു.
റോഡിലേക്ക് പതിച്ച യുവതിയ്ക്ക് തലയില്‍ സാരമായ പരിക്കേറ്റിരുന്നു. അവനര്‍ ജോലി ചെയ്തിരുന്ന കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍തന്നെയാണ് ചികിത്സ നല്‍കിയത്. എന്നാല്‍ ചൊവ്വാഴ്ച രാത്രിയോടെ യുവതി മരിച്ചു. ഐപിസി 302, 354 വകുപ്പ് പ്രകാരം കൊലപാതകത്തിനും ലൈംഗികാതിക്രമത്തിനും പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam