കെഎസ്ഇബിയിലും സാലറി ചലഞ്ച് വിവാദം; അടിച്ചേല്‍പിക്കുന്നെന്ന് ആരോപണം

By Web TeamFirst Published Sep 14, 2018, 2:55 PM IST
Highlights

സാലറി ചലഞ്ചിനെച്ചൊല്ലി കെ.എസ്.ഇ.ബി.യിലും വിവാദം മുറുകുന്നു. വൈദ്യുതി മന്ത്രി നല്‍കിയ ഉറപ്പിന് വിരുദ്ധമാണ് ബോര്‍ഡിറക്കിയ ഉത്തരവെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു. സര്‍ക്കാര്‍ ഉത്തരവ് കെ.എസ്.ഇ.ബിക്കും ബാധകമാണെന്ന് ചെയര്‍മാന്‍ എന്‍.എസ്.പിള്ള വിശദീകരിച്ചു.
 

തിരുവനന്തപുരം:  സാലറി ചലഞ്ചിനെച്ചൊല്ലി കെ.എസ്.ഇ.ബി.യിലും വിവാദം മുറുകുന്നു. വൈദ്യുതി മന്ത്രി നല്‍കിയ ഉറപ്പിന് വിരുദ്ധമാണ് ബോര്‍ഡിറക്കിയ ഉത്തരവെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു. സര്‍ക്കാര്‍ ഉത്തരവ് കെ.എസ്.ഇ.ബിക്കും ബാധകമാണെന്ന് ചെയര്‍മാന്‍ എന്‍.എസ്.പിള്ള വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്ത ശമ്പളം സംഭാവനയായി നല്‍കണമെന്ന സര്‍ക്കാര്‍ തീരുമാനം കെ.എസ്.ഇ.ബി.യിലും ബാധകമാക്കി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. വൈദ്യുതി മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഈ മാസം 6ന് നടന്ന ചര്‍ച്ചയില്‍ നിര്‍ബന്ധിത പിരിവ് ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്ന് പ്രതിപക്ഷ സംഘടനകള്‍ പറയുന്നു. കഴിവിനനുസരിച്ചുള്ള സംഭാവന നല്‍കാനുള്ള ജീവനക്കാരുടെ അവസരം ഇല്ലാതാക്കുന്നതാണ് ഈ നടപടിയെന്നാണ് ആക്ഷേപം.

വൈദ്യുതി മന്ത്രി ജീവനക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമ്പോള്‍ സാലറി ചലഞ്ച് ഉത്തരവിറങ്ങിയിട്ടലായിരുന്നുവെന്നാണ് കെ.എസ്.ഇ.ബി. നല്‍കുന്ന വിശദീകരണം. സര്‍ക്കാര്‍ ഉത്തരവ് കെ.എസ്.ഇ.ബിക്കും ബാധകമായതിനാല്‍ ,ഉത്തരവ് അതേപടി നടപ്പാക്കുകയാണെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍,എസ്.പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരുമാസത്തെ ശമ്പളം കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് അത് എഴുതി നല്‍കാമെന്നിരിക്കെ, പ്രതിഷേധത്തിനു പിന്നില്‍ രാഷ്ട്രീയമാണെന്ന് ഭരണാനുകൂല സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.

സാലറി ചലഞ്ച് അടിച്ചേല്‍പ്പിക്കുന്നുവെന്നാരോപിച്ച് , കെ.എസ്.ഇ.ബി.യിലെ പ്രതിപക്ഷാനുകൂല സംഘടനകള്‍ തിങ്കഴാഴ്ച വൈദ്യുതി ഭവനു മുന്നിലും ജില്ലാ ഓഫീസുകള്‍ക്കു മുന്നിലും പ്രതിഷേധം സംഘടിപ്പിക്കും.

click me!