മിന്നലാക്രമണത്തില്‍ ഇന്ത്യന്‍ ഹീറോയായ സെെനികനും കശ്മീരില്‍ വീരമൃത്യൂ

By Web TeamFirst Published Sep 25, 2018, 5:53 PM IST
Highlights

ഏറ്റുമുട്ടലിനിടെ വെടിയേറ്റ സന്ദീപ് സിംഗിന് പ്രാഥമിക ചികിത്സ ഉടന്‍ നല്‍കിയ ശേഷം സെെനിക ആശുപത്രിയിലേക്ക് മാറ്റി

ശ്രീനഗര്‍: അതിര്‍ത്തി കടന്ന ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ പങ്കെടുത്ത സെെനികരില്‍ ഒരാളായ ലാന്‍സ് നായിക് സന്ദീപ് സിംഗിന് ശ്രദ്ധാഞ്ജലി. തിങ്കളാഴ്ച ജമ്മു കാശ്മൂീരില്‍ നിയന്ത്രണ രേഖയ്ക്ക സമീപം താംഗ്ദര്‍ സെക്ടറില്‍ നടന്ന ഏറ്റുമുട്ടലിലാണ് സന്ദീപ് സിംഗ് വീര്യമൃത്യു വരിച്ചത്.

2016ല്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‍ട്രെെക്കില്‍ പങ്കെടുത്ത സംഘത്തിലെ അംഗമായിരുന്നു സന്ദീപ്. സെക്ടറിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷ സെെന്യം അഞ്ച് പേരെ വധിച്ചിരുന്നു.

General Bipin Rawat & all ranks salute supreme sacrifice of Lance Naik Sandeep Singh & offer condolences to the family of the Braveheart. pic.twitter.com/wDPyDqCNU5

— ADG PI - INDIAN ARMY (@adgpi)

ഏറ്റുമുട്ടലിനിടെ വെടിയേറ്റ സന്ദീപ് സിംഗിന് പ്രാഥമിക ചികിത്സ ഉടന്‍ നല്‍കിയ ശേഷം സെെനിക ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ, മുറിവ് ആഴത്തിലുള്ളതായതിനാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നും സെെനിക അധികൃതര്‍ അറിയിച്ചു. 

click me!