
ദില്ലി: കേരളത്തിലുണ്ടായ പ്രളയത്തിന്‍റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവിറക്കിയത്.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് രണ്ടോ മൂന്നോ അടിയാക്കി കുറയ്ക്കണമെന്നാണ് മേല്‍നോട്ടസമിതിയുടെ ശുപാര്‍ശയെന്ന് കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെഅറിയിച്ചിരുന്നു. ഇത് പരിശോധിച്ച സുപ്രീംകോടതി മേല്‍നോട്ടസമിതിയുടെ തീരുമാനവുമായി മുന്നോട്ട് പോകാന്‍ കേരളത്തോടും തമിഴ്നാടിനോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടു. തീരുമാനം രണ്ട് സംസ്ഥാനങ്ങളും അംഗീകരിക്കണമെന്നും പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണമെന്നും കോടതി നിര്‍ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam