നവവധുവിനെ സുഹൃത്തിനെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ച ഭര്‍ത്താവ് പിടിയില്‍

Published : Aug 24, 2018, 12:08 PM ISTUpdated : Sep 10, 2018, 04:58 AM IST
നവവധുവിനെ  സുഹൃത്തിനെക്കൊണ്ട്  ബലാത്സംഗം ചെയ്യിപ്പിച്ച ഭര്‍ത്താവ് പിടിയില്‍

Synopsis

പ്രായപൂര്‍ത്തിയാകാത്ത നവവധു ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഭർത്താവും സുഹൃത്തും അറസ്റ്റില്‍. മഹാരാഷ്ട്രയിലെ  താനെയിലാണ് ദാരുണമായ സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ്  അറസ്റ്റ്. മാര്‍ച്ച് 14 ഹോളി ദിനത്തിലാണ് പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.

താനെ: പ്രായപൂര്‍ത്തിയാകാത്ത നവവധു ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഭർത്താവും സുഹൃത്തും അറസ്റ്റില്‍. മഹാരാഷ്ട്രയിലെ  താനെയിലാണ് ദാരുണമായ സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ്  അറസ്റ്റ്. മാര്‍ച്ച് 14 ഹോളി ദിനത്തിലാണ് പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.

17കാരിയായ നവവധുവും ഭര്‍ത്താവും ബദ്‌ലാപൂരിലെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ സമയത്തായിരുന്നു പീഡനം നടന്നത്. വീട്ടിലെത്തിയ ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ തൂവാല പെണ്‍കുട്ടിയുടെ വായില്‍ തിരുകിയ ശേഷം ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത് ഭര്‍ത്താവാണെന്ന് പൊലീസ് വിശദമാക്കി. 

സംഭവം പുറത്ത് പറയാതിരിക്കാന്‍ മരുമകന്‍ ദിവസവും മകളെ ഭീക്ഷണിപ്പെടുത്തിരുന്നതായി പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയല്‍ പറയുന്നു. പോസ്‌കോ നിയമം, ശൈശവ വിവാഹ നിയമം എന്നി വകുപ്പികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇരുവർക്കുമെതിരെ  കേസെടുത്തിരിക്കുന്നത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടതിന് പിന്നാലെ കൂട്ട നടപടി, സിബിഎസ്ഇ ചെയർമാനെയടക്കം നീക്കി; എൽപി സീതാറാം പുതിയ ചെയർമാൻ, വരുൺ ഭരദ്വാജ് സെക്രട്ടറി
'അന്ന് സിപിഎം ചെയ്തത് ശരി', ഞങ്ങൾക്ക് തെറ്റ് പറ്റിയെന്നും മമത ബാനർജി; തൃണമൂലിനെ പിളർത്താൻ ശ്രമിക്കുന്ന ഋതബ്രത ബാനർജിക്കെതിരെ വിമർശനം