സ്ഥാനക്കയറ്റത്തിന് സംവരണം നിർബന്ധമല്ലെന്ന് സുപ്രീംകോടതി

By Web TeamFirst Published Sep 26, 2018, 4:51 PM IST
Highlights

സ്ഥാനക്കയറ്റത്തിന് സംവരണം നിർബന്ധമല്ലെന്ന് സുപ്രീംകോടതി. 2006 ലെ വിധി ചെറിയ ഭേദഗതികളോടെ നിലനിർത്തി. കേസ് ഏഴംഗ ഭരണഘടനാബഞ്ചിന് വിടണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യം തള്ളി.

ദില്ലി: എസ് സി എസ് ടി വിഭാഗങ്ങൾക്ക് ഉദ്യോഗക്കയറ്റങ്ങളിൽ സംവരണം ഏർപെടുത്തുന്നത് നിർബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച 2006-ലെ ഉത്തരവ്, ഏഴംഗ ബെഞ്ചിന്റെ പുനപരിശോധനക്ക് വിടേണ്ടതില്ലെന്നും സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധിച്ചു. 

അതേസമയം, സംസ്ഥാനങ്ങൾക്ക് സംവരണ നിയമം കൊണ്ടുവരാൻ ഈ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കണമെന്ന ഉത്തരവിലെ ഭാഗം ഒഴിവാക്കി. ഇത് ഒഴിക, സ്ഥാനക്കയറ്റ സംവരണത്തിനായി എം നാഗരാജൻ കേസിൽ പുറപ്പെടുവിച്ച ഉത്തരവിലെ മറ്റ് നിർദ്ദേശങ്ങൾ നിലനിർത്തി. വിധി പൂർണമായും പുനപരിശോധിക്കണമെന്നും ഏഴംഗ ബെഞ്ചിന് വിടണം എന്നുമുള്ള കേന്ദ്ര സർക്കാരിന്റെ ആവശ്യം കോടതി തള്ളി.
 

click me!