ആദായനികുതി; സോണിയയും രാഹുലും നൽകിയ ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍

By Web TeamFirst Published Jan 29, 2019, 8:01 AM IST
Highlights

നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഓഹരികൾ യംങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിലൂടെ ഉണ്ടായ നേട്ടം 2011-2012 വർഷത്തെ നികുതി റിട്ടേണിൽ കാണിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ‌ന്റെ വാദം.

ദില്ലി: ആദായ നികുതി റിട്ടേൺ വീണ്ടും പരിശോധിക്കാനുള്ള തീരുമാനത്തിനെതിരെ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും നൽകിയ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഓഹരികൾ യംങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിലൂടെ ഉണ്ടായ നേട്ടം 2011-2012 വർഷത്തെ നികുതി റിട്ടേണിൽ കാണിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ‌ന്റെ വാദം.

100 കോടിയിലധികം രൂപയുടെ നേട്ടം ഉണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്കുകൂട്ടൽ. ആദായ നികുതി വകുപ്പ് നൽകിയ നോട്ടീസിനെതിരെ രാഹുൽ ഗാന്ധിയും സോണിയാഗാന്ധിയും നൽകിയ ഹർജികൾ നേരത്തെ ദില്ലി ഹൈക്കോടതി തള്ള‌യിരുന്നു. ജസ്റ്റിസ് എ കെ സിക്രി അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുന്നത്
 

click me!