
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി പട്ടിക വർഗ ഹോസ്റ്റലുകളുടെ പ്രവർത്തനത്തിൽ വ്യാപക ക്രമക്കേട്. വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. വൃത്തിഹീനമായാണ് പല ഹോസ്റ്റലുകളും പ്രവർത്തിക്കുന്നത്.
വിജിലൻസ് ഡയറക്ടർ മുഹമ്മദ് യാസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് സംസ്ഥാനത്തുടനീളം ഒരേ സമയം റെയ്ഡ്
നടത്തിയത്. തിരുവനന്തപുരം കൊല്ലം കോട്ടയം ഇടുക്കി ജില്ലകളിലെ ഭൂരിഭാഗം ഹോസ്റ്റലുകളും വൃത്തിഹീനമായ
സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. കൊല്ലത്തും കോട്ടയത്തും കോഴിക്കോടുമാണ് വിദ്യാർഥികൾക്ക്
നൽകുന്ന പോക്കറ്റ് മണി വ്യാപകമാണ് വെട്ടിച്ചത്.
വിദ്യാർഥികൾക്ക് നൽകേണ്ട് ഭക്ഷണ ക്രമം നിശ്ചയിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ഇത് പാലിക്കപ്പെടുന്നില്ല. കുട്ടികളുടെ എണ്ണം കൂട്ടിക്കാണിച്ച് ഭക്ഷണത്തിനായ് നൽകുന്ന ഫണ്ട് വെട്ടിച്ചവർക്കെതിരെയും കേസെടുത്തു.ഹോസ്റ്റൽ നടത്തിപ്പുമായി ബന്ധപ്പെട്ട ഉപദേശക സമിതിയോഗം ഭൂരിഭാഗം സ്ഥലങ്ങളിലും നടത്താറില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam