പതിനേഴുകാരന്റെ മരണം; യുവതിയെ നടുറോഡിൽ നഗ്നയാക്കി നടത്തി

Published : Aug 21, 2018, 11:51 PM ISTUpdated : Sep 10, 2018, 01:58 AM IST
പതിനേഴുകാരന്റെ മരണം; യുവതിയെ നടുറോഡിൽ നഗ്നയാക്കി നടത്തി

Synopsis

ഭോജ്പൂർ ജില്ലയിലെ ബിഹിയയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ദാമോദാർപുർ ഗ്രാമത്തിലെ ഗണേഷ് ഷായുടെ മകൻ ബിമലേഷ് കുമാർ എന്ന ഛോട്ടുവിനെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

പട്ന: പതിനേഴുകാരന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് യുവതിയെ നടുറോഡിൽ നഗ്നയാക്കി നടത്തി. ഭോജ്പൂർ ജില്ലയിലെ ബിഹിയയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ദാമോദാർപുർ ഗ്രാമത്തിലെ ഗണേഷ് ഷായുടെ മകൻ ബിമലേഷ് കുമാർ എന്ന ഛോട്ടുവിനെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

യുവതിയുടെ വീടിന് സമീപത്തുള്ള ബിഹിയ റെയിൽവേ ട്രാക്കിലായിരുന്നു ബിമലേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് യുവതിക്കുനേരേ ആക്രമണവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. പരിശോധനയിൽ ബിമലേഷിന്റെ ജനനേന്ദ്രിയങ്ങളിൽ പരുക്കേറ്റ പാടുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ നിരവധി കടകൾ അടിച്ചു തകർക്കുകയും ട്രെയിനുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. 

അതേസമയം യുവതിയെ നടുറോഡിൽ ന​ഗ്നയായി നടത്തിയ സംഭവത്തിൽ കോൺ​ഗ്രസ് നേതാവ് തേജസ്വിനി പ്രസാദ് യാ​ദവ് രം​ഗത്തെത്തി. ബഹുമാനപ്പെട്ട‌ മുഖ്യമന്ത്രി ബീ​ഹാറിൽ എന്താണ് സംഭവിക്കുന്നത്? ഒരു സ്ത്രീയെ നടുറോഡിൽ ന​ഗ്നയായി നടത്തിയിരിക്കുന്നു. എവിടെയാണ് സുഷിൽ മോദി ഒളിക്കുന്നത്?-തേജസ്വിനി പ്രസാദ് യാ​ദവ് ട്വിറ്ററിൽ കുറിച്ചു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്