
ദില്ലി: കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമറുടെ പ്രൈവറ്റ് സെക്രട്ടറി ആത്മഹത്യ ചെയ്തു. കുന്ദൻ കുമാർ (31) ആണ് ആത്മഹത്യ ചെയതത്. ഇന്നലെ രാത്രിയാണ് അദ്ദേഹം ജീവനൊടുക്കിയത്. ഡൽഹിയിലെ ലക്ഷ്മി ഭായ് നഗറിൽ ഇന്നലെയാണ് കുന്ദൻ കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തെ സഫ്ദർജങ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ എത്തുന്നതിന് മുമ്പ് അദ്ദേഹം മരിച്ചു.
ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവ ദിവസം മുറി ഉള്ളിൽ നിന്ന് പൂട്ടിയിരുന്നു. എത്ര വിളിച്ചിട്ടും വാതിലു തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ കുടുംബം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുന്ദന് ഭാര്യയും ആറ് മാസം പ്രായമുള്ള മകനുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam